നിസാമിന് ജയിലില്‍ പ്രത്യേക സൗകര്യം; അന്വേഷിക്കുമെന്ന് ഋഷിരാജ് സിങ്

തിരുവനന്തപുരം: ചന്ദ്രബോസ് വധക്കേസില്‍ തടവു ശിക്ഷ അനുഭവിക്കുന്ന വ്യവസായി മുഹമ്മദ് നിസാമിന് ജയിലില്‍ പ്രത്യേക സൗകര്യമൊരുക്കിയതിനെ പറ്റി അന്വേഷിക്കാന്‍ നിര്‍ദേശം. ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ് ജയില്‍ ഐ.ജി എച്ച് ഗോപകുമാറിനോടാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
മാനസിക വൈകല്യമുള്ളവരെ താമസിപ്പിക്കുന്ന പത്താം ബ്ലോക്കിലെ സെല്ലില്‍ നിസാമിന് കഴിയാനുള്ള സൗകര്യവും സഹായിയേയും ജയില്‍ അധികൃതര്‍ ഏര്‍പ്പെടുത്തിയതായി കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഈ മാസം 17 ന് ഐ.ജി ജയില്‍ സന്ദര്‍ശിക്കുമെന്നും പിറ്റേ ദിവസം തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ഋഷിരാജ് സിങ് പറഞ്ഞു.

ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസില്‍  മുഹമ്മദ് നിസാമിനെ ജീവപര്യന്തത്തിനും ഇരുപത്തിനാല് വര്‍ഷം തടവിനുമാണ് കോടതി ശിക്ഷിച്ചത്. 80.3 ലക്ഷം രൂപ പിഴയും ചുമത്തിയിരുന്നു. 2015 ജനവരി  29 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.