നെടുമ്പാശ്ശേരി: വിസ്ഡം ഗ്ളോബല്‍ ഇസ്ലാമിക് മിഷന്‍െറ ഭാഗമായി മുജാഹിദ് സ്റ്റുഡന്‍റ്സ് മൂവ്മെന്‍റ് സംഘടിപ്പിച്ച 20ാമത് പ്രഫഷനല്‍ സ്റ്റുഡന്‍റ്സ് ഗ്ളോബല്‍ കോണ്‍ഫറന്‍സ് സമാപിച്ചു. പ്രഫഷനല്‍ മേഖലയിലെ സമഗ്ര സംഭാവനക്ക് എം.എസ്.എം ഏര്‍പ്പെടുത്തിയ നാലാമത് പ്രഫഷനല്‍ എക്സലന്‍സി അവാര്‍ഡ് (പ്രൊഫെക്സ് -2016) നാനോടെക്നോളജി ഗവേഷകന്‍ ഡോ. അഹമ്മദ് യാസിറിന് വിസ്ഡം ഗ്ളോബല്‍ ഇസ്ലാമിക് ചെയര്‍മാന്‍ പി.എന്‍. അബ്ദുല്ലത്തീഫ് മദനി സമ്മാനിച്ചു.
സമാപന സമ്മേളനം വിസ്ഡം ഗ്ളോബല്‍ ഇസ്ലാമിക് മിഷന്‍ ചെയര്‍മാന്‍ പി.എന്‍. അബ്ദുല്ലത്തീഫ് മദനി ഉദ്ഘാടനം ചെയ്തു. പ്രോഫ്കോണ്‍ സ്വാഗതസംഘം ചെയര്‍മാന്‍ എ. അബ്ദുസ്സലാം ദുബൈ അധ്യക്ഷത വഹിച്ചു. മദീന തൈ്വബ യൂനിവേഴ്സിറ്റി പ്രഫസര്‍ ഡോ. യാസിര്‍ ബിന്‍ ഹംസ മുഖ്യാതിഥിയായി. യു.എ.ഇ ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ പ്രസിഡന്‍റ് ഹുസൈന്‍ സലഫി ഷാര്‍ജ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. എം.എസ്.എം സംസ്ഥാന പ്രസിഡന്‍റ് എം.കെ. ഇര്‍ഫാന്‍ സ്വലാഹി, ജനറല്‍ സെക്രട്ടറി കെ. സജ്ജാദ്, സെക്രട്ടറി ഡോ. ഷബീല്‍ പി.എന്‍., വി.എം. ജാബിര്‍, ഇബ്റാഹീം ഫൈസി, മുഹമ്മദ് ഷമീല്‍ കെ.പി. തുടങ്ങിയവര്‍ സംസാരിച്ചു.
വിദ്യാര്‍ഥികള്‍ക്കുള്ള എം.എസ്.എം സ്നേഹോപഹാരം അഷ്റഫ്(വെല്‍ക്കം ഗ്രൂപ്) ഖാലിദ് കോട്ടക്കലിന് നല്‍കി പ്രകാശനം ചെയ്തു. ‘കലാലയം -കാല്‍പനികതയും യാഥാര്‍ഥ്യവും’ പുസ്തകം അബ്ദുസ്സലാം ദുബൈ അബ്ദുറഷീദിന് (മെട്രോ) നല്‍കി പ്രകാശനംചെയ്തു. എം.എസ്.എം പുറത്തിറക്കിയ ‘സ്നേഹോപദേശങ്ങള്‍’ സീഡി അര്‍ഷദ് ബിന്‍ ഹംസ അബ്ദുറസാഖിന് (ബഹ്റൈന്‍) നല്‍കി പ്രകാശനം ചെയ്തു. കാമ്പസ് വിദ്യാര്‍ഥികള്‍ക്കായി എം.എസ്.എം പുറത്തിറക്കിയ സര്‍ഗവിചാരം സ്പെഷല്‍ പതിപ്പ് ദഅ്വാ വിഭാഗം സൗദി നാഷനല്‍ കമ്മിറ്റി പ്രസിഡന്‍റ് ഇമ്പിച്ചിക്കോയ അമീന്‍ കോയമ്പത്തൂരിന് നല്‍കി പ്രകാശനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.