തിരുവനന്തപുരം: സ്ത്രീകളുടെ ക്ഷേത്രപ്രവേശവുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസ് പ്രതിനിധിസഭയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിനെ വിവാദമാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ചിലരുടെ ശ്രമമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍. മഹാരാഷ്ട്രയിലെ ശനി ശിംഗ്നാപൂര്‍ ക്ഷേത്രം, ത്രിംബകേശ്വര ക്ഷേത്രം തുടങ്ങിയവയിലെ സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തിന്‍െറ പശ്ചാത്തലത്തിലാണ് ഇക്കാര്യം പരാമര്‍ശിച്ചത്. ലിംഗ-ജാതി വിവേചനം രാജ്യത്തെ ചിലയിടങ്ങളിലെങ്കിലും തുടരുന്നത് ഹിന്ദു സമൂഹത്തില്‍ വിഭാഗീയതയും സംഘര്‍ഷവും സൃഷ്ടിക്കുന്നതിലുള്ള ഉത്കണ്ഠയാണ് ആര്‍.എസ്.എസ് പ്രകടിപ്പിച്ചത്. ഇത്തരം വിഷയങ്ങള്‍ചര്‍ച്ചയിലൂടെയാണ് പരിഹരിക്കേണ്ടതെന്നും റിപ്പോര്‍ട്ടിലുണ്ട്. ശബരിമല സംബന്ധിച്ചും ഇതുതന്നെയാണ് ആര്‍.എസ്.എസിന്‍െറയും ബി.ജെ.പിയുടെയും അഭിപ്രായം.
സമവായത്തിലത്തെുന്നതുവരെ ശബരിമലയില്‍ തല്‍സ്ഥിതി തുടരണം. പ്രത്യേക പ്രായപരിധിയിലുള്ള സ്ത്രീകള്‍ക്ക് ചില നിയന്ത്രണങ്ങള്‍ മാത്രമാണുള്ളത്. സ്ത്രീകളുടെ സുരക്ഷയും വിശ്വാസവും കണക്കിലെടുത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തെ വിവാദമാക്കുന്നത് രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടിയാണ്. ഇക്കാര്യത്തില്‍ ഭക്തരും ക്ഷേത്രതന്ത്രിമാരും ഭാരവാഹികളുമാണ് തീരുമാനമെടുക്കേണ്ടത്. അവിശ്വാസികള്‍ ഇത് രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമായി കാണുന്നത് അനുവദിക്കാനാകില്ളെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.