ഹെല്‍മറ്റില്ലാത്തവര്‍ക്ക് പെട്രോളില്ല; കണ്ണപുരം പൊലീസിന്‍െറ വിലക്ക് പ്രാബല്യത്തില്‍

പഴയങ്ങാടി (കണ്ണൂര്‍): ഹെല്‍മറ്റ് ധരിക്കാത്ത ബൈക്ക് യാത്രക്കാര്‍ക്ക് പെട്രോള്‍ നല്‍കില്ളെന്ന തീരുമാനം കണ്ണപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രാബല്യത്തില്‍വന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ താവം, പുന്നച്ചേരി, കണ്ണപുരം പെട്രോള്‍ പമ്പുകളില്‍ ഇതുസംബന്ധിച്ച് പൊലീസിന്‍െറ അറിയിപ്പ് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അതേസമയം, നടപടി സമ്മിശ്ര പ്രതികരണമാണുണ്ടാക്കിയത്.

വിവരമറിയാതെ ഇന്നലെ പെട്രോള്‍ പമ്പുകളിലത്തെിയവര്‍ക്ക് ഏറെ പ്രയാസപ്പെടേണ്ടിവന്നു. പ്രത്യേക സാഹചര്യത്തില്‍ പ്രയാസം കണക്കിലെടുത്ത് ഒരുതവണ ഇളവ് അനുവദിക്കുന്നുവെന്ന വ്യവസ്ഥയില്‍ ചിലര്‍ക്ക് പമ്പുടമകള്‍ പെട്രോള്‍ നല്‍കി. അതേസമയം, മറ്റു ചിലര്‍ പമ്പുകളില്‍നിന്ന് ദൂരെ ബൈക്ക് നിര്‍ത്തി കുപ്പികളിലും കന്നാസുകളിലും പെട്രോള്‍ തരപ്പെടുത്തി.

കണ്ണപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെട്രോള്‍ പമ്പുടമകളുടെ യോഗം മാര്‍ച്ച് 10ന് വിളിച്ചുചേര്‍ത്തിരുന്നു. ഈ യോഗ തീരുമാനത്തിന്‍െറ അടിസ്ഥാനത്തിലാണ് 17 മുതല്‍ വിലക്ക് നടപ്പാക്കിയതെന്ന് പൊലീസ് വിശദീകരിച്ചു. ഇക്കാര്യമറിയിച്ച് സ്റ്റേഷന്‍ പരിധിയിലെ എല്ലാ പമ്പുകളിലും അറിയിപ്പ് പ്രദര്‍ശിപ്പിച്ചതായും പൊലീസ് പറഞ്ഞു.ഇരുചക്രവാഹനമോടിക്കുന്നവര്‍ ഹെല്‍മറ്റ് ധരിക്കാതെ അപകടത്തില്‍പെടുന്നത് വര്‍ധിച്ച സാഹചര്യത്തിലാണ് പൊലീസിന്‍െറ ഈ നീക്കം. എന്നാല്‍, ജില്ലയിലെ നഗര പ്രദേശങ്ങളിലില്ലാത്ത നടപടി ഉള്‍പ്രദേശത്ത് നടപ്പാക്കിയതില്‍ ആക്ഷേപമുണ്ട്.  

തീരുമാനം പ്രാവര്‍ത്തികമാക്കുന്നതില്‍ പമ്പുടമകള്‍ വീഴ്ചവരുത്തിയോ എന്ന് പൊലീസ് കണിശമായി പരിശോധിക്കും. പമ്പുകളിലെ സി.സി.ടി.വി കാമറകളുടെ സഹായത്തോടെയാണ് ഹെല്‍മറ്റില്ലാത്തവര്‍ക്ക് ഇന്ധനം നല്‍കിയോ എന്ന് പരിശോധിക്കുക. തീരുമാനം ലംഘിക്കുന്ന പമ്പുടമകള്‍ക്കെതിരെ നടപടി സ്വീകരിക്കും. നിയമം കര്‍ശനമായി നടപ്പാക്കാനുള്ളതാണെന്ന ബോധവത്കരണമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് കണ്ണപുരം എസ്.ഐ പി.എ. ബിനുമോഹന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.