ലക്ഷദ്വീപിലേക്ക് പോയ ഉരു കടലില്‍ മുങ്ങി; എട്ട് തൊഴിലാളികള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു


ബേപ്പൂര്‍: ബേപ്പൂരില്‍നിന്ന് ചരക്കുമായി ലക്ഷദ്വീപിലേക്ക് പോയ ഉരു കടലില്‍ മുങ്ങി. ഉരുവിലുണ്ടായിരുന്ന ക്യാപ്റ്റനടക്കം എട്ട് തൊഴിലാളികള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. തമിഴ്നാട് തൂത്തുക്കുടി സ്വദേശി വിക്ടറിന്‍െറ ഉടമസ്ഥതയിലുള്ള ടി.ടി.എന്‍. 223 സെല്‍വമാതാ എന്ന പേരിലുള്ള ഉരുവാണ് യാത്രക്കിടെ കടലില്‍ തകര്‍ന്നത്. അടിത്തട്ടിലെ പലക തകര്‍ന്നതോടെ വെള്ളം ഉള്ളിലേക്ക് അടിച്ചത്തെി ചരക്കോടെ ഉരു കടലിലമര്‍ന്നു.
ഏകദേശം ഒന്നരക്കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു.
ആന്ത്രോത്തിലേക്കും മിനിക്കോയിയിലേക്കുമുള്ള ചരക്കുമായി വെള്ളിയാഴ്ച രാവിലെ ആറോടെയാണ് സെല്‍വമാതാ പുറപ്പെട്ടത്. സിമന്‍റ്, കരിങ്കല്ല്, മെറ്റല്‍പ്പൊടി, ബേബി മെറ്റല്‍, ഹോളോബ്രിക്സ് എന്നിവക്കുപുറമെ 20 കന്നുകാലികളുമുണ്ടായിരുന്നു. രാത്രി പത്തിന് ശേഷമാണ് ദുരന്തമത്തെിയത്.
അടിപ്പലക തകര്‍ന്ന് വെള്ളം ഇരച്ചുകയറാന്‍ തുടങ്ങിയതോടെ പ്രാണരക്ഷാര്‍ഥം തൊഴിലാളികള്‍ ആര്‍പ്പുവിളികളും അപായസൂചനകളും നല്‍കി. ഇവര്‍ക്കരികിലൂടെ കടന്നുപോയ വിദേശ ചരക്ക് കപ്പലാണ് രക്ഷകരായത്. കപ്പലില്‍നിന്ന് ഉടന്‍ തീരദേശ സേനയെ വിവരമറിയിച്ചു.
കൊച്ചിയില്‍ നിന്നത്തെിയ കോസ്റ്റ് ഗാര്‍ഡ് കപ്പലാണ് ഇവരെ കൊച്ചിയിലേക്ക് കൊണ്ടുവന്നത്. ഉരു ക്യാപ്റ്റന്‍ സഹായ ആന്‍റണി സെല്‍വരാജ്, തൂത്തുക്കുടി സ്വദേശികളായ പി.എസ്.ആര്‍.ജി. പ്രഭു, ആന്‍റണി സന്താനം, ഭാസ്കര്‍, സഹായ മില്‍ട്ടണ്‍, സതീശന്‍, റമേഷ്, സഹായ രാജ് എന്നിവരെ ബേപ്പൂരിലേക്ക് കൊണ്ടുവരാനായി ശനിയാഴ്ച വൈകീട്ടോടെ ഉരു എജന്‍സി അധികൃതര്‍ കൊച്ചിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.