പാലക്കാട് തിളച്ചുമറിയുന്നു; ചൂട് 40 ഡിഗ്രിയില്‍ തന്നെ

പാലക്കാട്: വേനല്‍മഴയുടെ അഭാവത്തില്‍ പാലക്കാട് ജില്ല കൊടുംചൂടില്‍ തിളച്ചുമറിയുന്നു. വെള്ളിയാഴ്ച 40.01 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയ ചൂട് ശനിയാഴ്ചയും 40 ഡിഗ്രിയില്‍ നിലനില്‍ക്കുകയാണ്. വേനല്‍മഴ വൈകിയാല്‍ ചൂട് 41 ഡിഗ്രി സെല്‍ഷ്യസിന് മുകളിലത്തൊന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറഞ്ഞു. കടുത്ത വെയിലില്‍ സൂര്യാതപമേല്‍ക്കുന്നവരുടെ എണ്ണവും വര്‍ധിച്ചു. ശനിയാഴ്ച ആലത്തൂരിലും പട്ടാമ്പി കൊപ്പത്തും രണ്ടുപേര്‍ക്ക് സൂര്യാതപമേറ്റു. വെള്ളിയാഴ്ച ജില്ലയിലെ ഏറ്റവും ഉയര്‍ന്ന താപനില 40.01 രേഖപ്പെടുത്തിയ മലമ്പുഴയില്‍ ശനിയാഴ്ച 39.5 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. മുണ്ടൂര്‍ ഇന്‍റര്‍ഗ്രേറ്റഡ് റൂറല്‍ ടെക്നോളജി സെന്‍ററില്‍ (ഐ.ആര്‍.ടി.സി) ശനിയാഴ്ച താപനില 40 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്്. കഴിഞ്ഞദിവസം പാലക്കാട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ഒൗട്ട്പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പൊലീസ് ഓഫിസര്‍ക്ക് സൂര്യാതപമേറ്റിരുന്നു. ജില്ലാ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ സൂര്യാതപം സ്ഥിരീകരിച്ചു.
ജില്ലയില്‍ ചൂട് കടുത്തതോടെ, ചിക്കന്‍പോക്സടക്കം വേനല്‍ക്കാല രോഗങ്ങളും വ്യാപകമായി. പട്ടാമ്പിയില്‍ ഡെങ്കിപ്പനിയും പടര്‍ന്നിട്ടുണ്ട്. രോഗബാധിതരായ അഞ്ചുപേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. തൊഴിലാളികളുടെ ജോലി സമയത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.