ബി.ജെ.പിയുടെ പട്ടികയില്‍ മാറ്റമുണ്ടാകാനിടയില്ല; ബി.ഡി.ജെ.എസുമായി ചര്‍ച്ച ഇന്ന് –കുമ്മനം

കൊച്ചി: 22 മണ്ഡലത്തിലേക്ക് ബി.ജെ.പി. പുറത്തിറക്കിയ ആദ്യ ഘട്ട സ്ഥാനാര്‍ഥി സാധ്യതാ പട്ടികയില്‍ മാറ്റമുണ്ടാകാനിടയില്ളെന്നും എന്നാല്‍, ഇതില്‍ ഏതെങ്കിലും ബി.ഡി.ജെ.എസ് ആവശ്യപ്പെട്ടാല്‍ ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കുമെന്നും ബി.ജെ.പി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. സ്ഥാനാര്‍ഥികളുടെ പേരുകള്‍ കേന്ദ്ര കമ്മിറ്റിക്കു ശിപാര്‍ശ ചെയ്യുക മാത്രമാണ് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിറ്റി ചെയ്യുന്നതെന്നും ഇതിന് അന്തിമ അംഗീകാരം നല്‍കേണ്ടത് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിറ്റിയാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. തിങ്കളാഴ്ച തിരുവനന്തപുരത്ത് ബി.ഡി.ജെ.എസുമായി ചര്‍ച്ച നടക്കുമെന്നും അദ്ദേഹം അറിയിച്ചു.

23ന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിറ്റി യോഗം ചേരും. മിക്കവാറും അന്ന് ഭൂരിഭാഗം സീറ്റുകളിലും തീര്‍പ്പുണ്ടാക്കാന്‍ സാധിക്കും. 25ന് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിറ്റി യോഗത്തിനു മുമ്പ് സീറ്റ് വിഭജനവും സ്ഥാനാര്‍ഥി നിര്‍ണയവും പൂര്‍ത്തിയാക്കും. 22 മണ്ഡലത്തിലേക്ക് ബി.ജെ.പി. മുന്നോട്ടു വെച്ചത് സാധ്യതാ പട്ടിക മാത്രമാണ്. ഈ സീറ്റുകളില്‍ ബി.ഡി.ജെ.എസ് ആവശ്യം ഉന്നയിച്ചിട്ടില്ല. ആദ്യ സാധ്യതാ പട്ടികയില്‍ ബി.ഡി.ജെ.എസിന്‍െറ താല്‍പര്യം പരിഗണിക്കണമെന്ന് ദേശീയ നേതൃത്വം നിര്‍ദേശിച്ചിട്ടില്ല. അവരെ എന്‍.ഡി.എ. ഘടക കക്ഷിയാക്കണമെന്നേ പറഞ്ഞിട്ടുള്ളൂ. ഘടക കക്ഷി സീറ്റുകളുടെ കാര്യത്തില്‍ ദേശീയ നേതൃത്വം ഇടപെടില്ല.

സീറ്റ് വിഭജനത്തില്‍ തര്‍ക്കമുണ്ടെങ്കില്‍ അത് ബി.ജെ.പിയും ഘടകകക്ഷികളുമാണ് പറയേണ്ടത്. ഘടകകക്ഷികളാരും അങ്ങനെ പറഞ്ഞിട്ടില്ല. ചര്‍ച്ചകള്‍ വഴിമുട്ടിയിട്ടുമില്ല. ബി.ഡി.ജെ.എസ് കരുത്തുറ്റ രാഷ്ട്രീയ കക്ഷിയാണ്. സംസ്ഥാനത്ത് ഒരു മണ്ഡലത്തെയും ഗ്രേഡ് ചെയ്ത് തിരിച്ചിട്ടില്ല. സംസ്ഥാനത്ത് 71ല്‍ കൂടുതല്‍ സീറ്റ് എന്‍.ഡി.എക്ക് ലഭിക്കും. സിനിമാ താരങ്ങളും സ്ഥാനാര്‍ഥികളായുണ്ടാകും. അവര്‍ ആരാണെന്ന് വെളിപ്പെടുത്താറായിട്ടില്ല.

പാര്‍ട്ടിയില്‍ ഒരു തരത്തിലുമുള്ള ഭിന്നതയും ചേരിതിരിവുമില്ല. 23ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തിലത്തെുമെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. ഞായറാഴ്ച എന്‍.ഡി.എയിലെ ചെറുഘടകക്ഷികളുമായി ബി.ജെ.പി സീറ്റ് ചര്‍ച്ച നടത്തി. രാജന്‍ ബാബുവിന്‍െറ ജെ.എസ്.എസും പി.സി. തോമസിന്‍െറ കേരള കോണ്‍ഗ്രസും അടക്കം മൊത്തം എട്ട് സീറ്റ് നല്‍കാമെന്നാണ് ബി.ജെ.പി മുന്നോട്ടുവെച്ചിരിക്കുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.