പാറ്റൂരിലെ 12 സെൻറ്​ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലോകായുക്​ത ഉത്തരവ്​

തിരുവനന്തപുരം: പാറ്റൂരിൽ ഫ്ലാറ്റ് നിർമാതാക്കൾ കൈയേറിയ 12 സെൻറ് സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലോകായുക്ത് ഉത്തരവിട്ടു. ഭൂമി തിരിച്ചുപിടിക്കാൻ ലോകായുക്ത ജില്ലാകലക്ടർക്ക് നിർദേശം നൽകി. ഭൂമി കൈയേറിയതാണെന്ന് അമിക്കസ് ക്യൂറിയും അഭിഭാഷക കമീഷനും കണ്ടെത്തിയിരുന്നു. കൈയ്യേറ്റം ഫ്‌ളാറ്റ് ഉടമകളും സമ്മതിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഭൂമി തിരിച്ചു പിടിക്കാന്‍ ലോകായുക്ത ഉത്തരവിട്ടത്.

പാറ്റൂരില്‍ വാട്ടര്‍ അതോറിറ്റിയുടെ സീവേജ് പൈപ്പ് കടന്നുപോകുന്ന സര്‍ക്കാർ ഭൂമിയാണ് ഫ്ലാറ്റ് നിർമാതാക്കൾ  കൈയേറിയത്. കെട്ടിട നിർമാണത്തിന് അനുമതി നൽകുന്നതിൽ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയായിരുന്ന ഇ കെ ഭരത് ഭൂഷനും അനാവശ്യ തിടുക്കംകാട്ടിയെന്നും ഇരുവർക്കുമെതിരെ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ നൽകിയ ഹരജി വിജിലൻസ് കോടതിയുടെ പരിഗണനയിലാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.