മൂന്നാര്‍: ഇതുവരെയുണ്ടാകാത്ത വര്‍ധനയുമായി വംശനാശഭീഷണി നേരിടുന്ന വരയാടിന്‍ കുട്ടികള്‍. വരയാടിന്‍ കുട്ടികളുടെ എണ്ണത്തിലുള്ള വര്‍ധന പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും വന്യജീവികള്‍ക്കും പ്രതീക്ഷകളാണ് സമ്മാനിക്കുന്നത്. 92 വരയാടിന്‍ കുട്ടികളെയാണ് ഇതുവരെ കണ്ടത്തെിയിട്ടുള്ളത്.
സെന്‍സസ് പൂര്‍ത്തിയാകാനിരിക്കെ എണ്ണം നൂറുകവിയുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ തവണ 74 വരയാടിന്‍ കുട്ടികളെയാണ് കണ്ടത്തെിയത്.
ഇരവികുളം ദേശീയോദ്യാനത്തിലെ 13 സ്ഥലങ്ങളിലായി നടന്ന കണക്കെടുപ്പില്‍ വരട്ടുകുളം, കുരിശുമല ഭാഗത്താണ് ഏറ്റവും കൂടുതല്‍ കുട്ടികളെ കണ്ടത്തൊനായത് -22 എണ്ണം. ടൂറിസം സോണില്‍ 17 കുട്ടികളും എരുമപ്പെട്ടിമല, വരയാട്ടുമൊട്ട ഭാഗത്ത് 12 കുട്ടികളെയും കണ്ടത്തെി. വെല്‍വര്‍ മൊട്ടയിലും ഇറച്ചിപ്പാറയിലുമാണ് ഏറ്റവും കുറവ് കണ്ടത് -രണ്ടു വീതം. മുതിര്‍ന്ന ആടുകളുടെ എണ്ണമായി 437ഉം കൂടി ചേര്‍ത്ത് ആകെ 529 ആടുകളെയാണ് ഇപ്പോള്‍ കണ്ടത്തെിയിട്ടുള്ളത്.
ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് വരയാടുകളുടെ പ്രസവകാലം. ഈ സമയത്ത് ഇരവികുളം നാഷനല്‍ പാര്‍ക്കില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താറുണ്ട്. ആറു മാസമാണ് ഇവയുടെ ഗര്‍ഭധാരണ കാലം. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് ഇവ ഇണചേരുന്നത്. ലോകത്താകമാനമുള്ള വരയാടുകളില്‍ മൂന്നിലൊന്നും പശ്ചിമഘട്ട മലനിരകളിലാണുള്ളത്. ഏപ്രില്‍ രണ്ടിനാണ് പാര്‍ക്ക് വീണ്ടും സന്ദര്‍ശകര്‍ക്കായി തുറക്കാന്‍ തീരുമാനിച്ചിരുന്നതെങ്കിലും കുട്ടികള്‍ ഇനിയും പിറക്കാനിടയുള്ളതിനാല്‍ സന്ദര്‍ശകര്‍ക്ക് രാജമലയിലത്തൊന്‍ ഇനിയും കാത്തിരിക്കേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.