വിഷുവിന്‍െറ വരവറിയിച്ച് നാടെങ്ങും കൊന്ന പൂത്തു

കോഴിക്കോട്:  വിഷുവിന്‍െറ വരവറിയിച്ചുകൊണ്ട് നാടെങ്ങും കണിക്കൊന്ന പൂത്തു. മേടപ്പുലരിക്ക് ഇനിയും ആഴ്ചകളുണ്ടെങ്കിലും  മിക്ക കൊന്നകളും വളരെ നേരത്തേ പൂചൂടി.  സ്വര്‍ണവര്‍ണം ചാര്‍ത്തി നില്‍ക്കുന്ന കൊന്നമരം ശുഭകരമായ മറ്റൊരു വര്‍ഷത്തേക്കുള്ള പ്രതീക്ഷകളാണ് നല്‍കുന്നത്. നഷ്ടപ്പെട്ടു പോകുന്ന കാര്‍ഷിക സംസ്കൃതിയെയും  ഓരോ കണിക്കൊന്നയും  ഓര്‍മപ്പെടുത്തുന്നു.

കേരളത്തിന്‍െറ കാര്‍ഷികോത്സവമാണ് വിഷു. ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ചതിന്‍െറ ഓര്‍മപുതുക്കുന്നതിനും കൂടിയാണ് വിഷു ആഘോഷിക്കുന്നത്. കര്‍ണികാരം എന്നും പേരുള്ള കണിക്കൊന്ന  വിഷുക്കണി ഒരുക്കുന്നതിന് നിര്‍ബന്ധമാണ്. കൊന്ന നേരത്തേ പൂത്തതിനാല്‍ വിഷുദിനത്തില്‍ പൂ ലഭ്യമാകാതെ  വരുമോ എന്ന ആശങ്കയുമുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.