വിവരാവകാശം: വിവാദ ഉത്തരവില്‍ സര്‍ക്കാരിന് നോട്ടീസ്

വിവരാവകാശം: വിവാദ ഉത്തരവില്‍ സര്‍ക്കാരിന് നോട്ടീസ്

തൃശൂര്‍: വിവരാവകാശ നിയമത്തിന്‍െറ പരിധിയില്‍നിന്ന് മുഖ്യമന്ത്രി, മന്ത്രിമാര്‍, മുന്‍ മുഖ്യമന്ത്രിമാര്‍, മുന്‍ മന്ത്രിമാര്‍, ജനപ്രതിനിധികള്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരെ ഒഴിവാക്കുന്ന ഓഫീസ് ഓര്‍ഡറും വിജിലന്‍സിലെ രഹസ്യ വിഭാഗമായ ‘ടി’ സെക്ഷനെ വിവരാവകാശ പരിധിയില്‍നിന്ന് ഒഴിവാക്കിയ ഉത്തരവും ഇറങ്ങാന്‍ ഇടയായ സാഹചര്യത്തെക്കുറിച്ച് സംസ്ഥാന വിവരാവകാശ കമീഷന്‍ പൊതുഭരണ വകുപ്പിനോട് വിശദീകരണം ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം ജനറല്‍ സെക്രട്ടറി ജോയ് കൈതാരത്തും നല്‍കിയ പരാതികളിലാണ് നോട്ടീസ്. ഈമാസം 29നകം വിശദീകരണം ബോധിപ്പിക്കണമെന്നും അതിന്‍െറ പകര്‍പ്പ് പരാതിക്കാര്‍ക്ക് നല്‍കണമെന്നും പൊതുഭരണ വകുപ്പ് പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് ഇക്കഴിഞ്ഞ തിങ്കളാഴ്ച അയച്ച നോട്ടീസില്‍ കമീഷന്‍ ജോയിന്‍റ് സെക്രട്ടറി എന്‍. വിജയകുമാര്‍ ആവശ്യപ്പെട്ടു.
 പാര്‍ലമെന്‍റ് പാസാക്കിയ വിവരാവകാശ നിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ ഒരു സംസ്ഥാന സര്‍ക്കാരിന് അധികാരമില്ളെന്ന വി.എസും ജോയ് കൈതാരത്തും തങ്ങളുടെ പരാതിയില്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ സര്‍ക്കാരിന്‍െറ നടപടിക്രമങ്ങളുടെ ഫയല്‍ വിളിപ്പിച്ച് പരിശോധിച്ച് റദ്ദാക്കണം. അതിന് മുഖ്യ വിവരാവകാശ കമീഷണര്‍ ബാധ്യസ്ഥനാണ്
മന്ത്രിമാരും ജനപ്രതിനിധികളും അടക്കമുള്ളവരെ വിവരാവകാശ നിയമത്തിന്‍െറപരിധിയില്‍നിന്ന് ഒഴിവാക്കിയ ഉത്തരവ് വിവാദമായപ്പോള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, വിജിലന്‍സിലെ ടി സെക്ഷനെ ഒഴിവാക്കിയ ഉത്തരവ് നിലനില്‍ക്കുകയാണ്. ഇത് തുടരാനുള്ള അനുമതിക്ക് വേണ്ടി കേന്ദ്ര സര്‍ക്കാരിനും കേന്ദ്ര വിവരാവകാശ കമീഷനും കത്തെഴുതാനാണ് സര്‍ക്കാരിന്‍െറ നീക്കം. .
അഴിമതി മുഖ്യ വിഷയമായ കാലത്ത് ഭരണ നിര്‍വഹണത്തില്‍ ജനത്തിന് പരിശോധനാധികാരം നല്‍കുന്ന വിവരാവകാശ നിയമം അട്ടിമറിക്കാനാണ് സര്‍ക്കാരിന്‍െറ ശ്രമമെന്നാണ് പരാതിക്കാരുടെ ആക്ഷേപം. യു.പി.എ സര്‍ക്കാര്‍ പ്രധാന നേട്ടമായി അവകാശപ്പെടുന്നവിവരാവകാശ നിയമം കോണ്‍ഗ്രസ് സര്‍ക്കാര്‍ തന്നെ തകിടം മറിക്കുകയാണെന്നും ജോയ് കൈതാരത്ത് ചൂണ്ടിക്കാട്ടി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.