കോഴിക്കോട്: അനാഥശാലകളെ പ്രതിസന്ധിയിലാക്കുന്ന ബാലനീതിനിയമത്തിനെതിരെ ഒറ്റക്കെട്ടായി നീങ്ങാന്‍ അനാഥശാലകളുടെ യോഗത്തില്‍ തീരുമാനം. നിലനില്‍പുപോലും അവതാളത്തിലാക്കുന്ന നിയമം അംഗീകരിക്കാനാവില്ളെന്നും വെള്ളിമാടുകുന്ന് ജെ.ഡി.ടി കാമ്പസില്‍ നടന്ന കേരള സ്റ്റേറ്റ് മുസ്ലിം ഓര്‍ഫനേജസ് കോഓഡിനേഷന്‍ കമ്മിറ്റിയുടെ യോഗം ചൂണ്ടിക്കാട്ടി.
അനാഥശാലകള്‍ നടത്തുന്ന ക്രിസ്ത്യന്‍, ഹിന്ദുസംഘടനകളെ കൂടി ഉള്‍പ്പെടുത്തി നിയമനടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചതിലും വലിയ നിയമക്കുരുക്കുകളാണ് സംസ്ഥാനം അനാഥശാലവിഷയത്തില്‍ നടത്തുന്നത്. രാഷ്ട്രീയം നോക്കാതെ ഇക്കാര്യത്തില്‍ യോജിച്ചമുന്നേറ്റമാണ് വേണ്ടത്. ക്രിസ്ത്യന്‍-ഹിന്ദു സംഘടനകളെ കൂട്ടിയുള്ള യോഗത്തിനുശേഷം നിയമനടപടികള്‍ക്ക് രൂപംനല്‍കും. എല്ലാ വിഭാഗങ്ങളുടെയും അനാഥശാലകള്‍ ഉള്‍പ്പെടുന്ന അസോസിയേഷന്‍ ഓഫ് ചാരിറ്റബ്ള്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സിന്‍െറ യോഗം നിയമനടപടിക്ക് മുന്നോടിയായി ചേരും.
കോഓഡിനേഷന്‍ കമ്മിറ്റി പ്രസിഡന്‍റ് ടി.കെ. പരീക്കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. പി.ടി.എ. റഹീം എം.എല്‍.എ, ജനറല്‍ സെക്രട്ടറി അഡ്വ. എം. മുഹമ്മദ്, ട്രഷറര്‍ സി.പി. കുഞ്ഞുമുഹമ്മദ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.