ഓടിയത്തെും ആടുകളെപോലെയീ മാനുകള്‍

സുല്‍ത്താന്‍ ബത്തേരി: നാട്ടിലെ മനുഷ്യരുടെ പക്കല്‍നിന്ന് തീറ്റവാങ്ങി തിന്നുന്നത് നിയമവിരുദ്ധമാണെന്ന് കാട്ടിലെ മാനിനറിയില്ല. വന്യജീവികള്‍ക്ക് തീറ്റകൊടുക്കുന്നത് നിയമവിരുദ്ധമാണെന്ന് മനുഷ്യനറിയാം. എന്നാല്‍, പാതയോരത്ത് കാത്തുനില്‍ക്കുന്ന മാനുകളെ കണ്ടപ്പോള്‍ എന്തുചെയ്യാനാണ്. വഴിയാത്രയില്‍ കൈയില്‍ കരുതിയ പഴം എടുത്തുനീട്ടിയപ്പോള്‍ കൂസലന്യേ ഓടിവന്ന് വാങ്ങിത്തിന്നുകയാണ് പേടമാന്‍. ആദ്യമൊന്ന് മടിച്ച് മാറിനിന്നെങ്കിലും പിന്നാലെയത്തെി കൂട്ടുകാരനും. വയനാട് വന്യജീവി സങ്കേതത്തിനടുത്ത് റോഡരികിലാണ് പുതുകാഴ്ചകള്‍. വാഹനങ്ങളും സഞ്ചാരികളും ദൃഷ്ടിയില്‍പെട്ടാല്‍ ഉള്‍വനത്തിലേക്ക് ഓടിമറയുന്ന മാന്‍കൂട്ടങ്ങള്‍ ചരിത്രം തിരുത്തുകയാണ്. പച്ചില കാണുമ്പോള്‍ ഓടിയത്തെുന്ന ആട്ടിന്‍പറ്റങ്ങളെപ്പോലെ വാഹനങ്ങള്‍ നിര്‍ത്തി മാടിവിളിക്കുന്ന യാത്രക്കാരെ കാത്ത് ദേശീയപാതയോരത്ത് നിലയുറപ്പിക്കുന്ന മാന്‍കൂട്ടങ്ങള്‍ സഞ്ചാരികളുടെ മനംകവരുന്നു. പാതയോരത്തെ പച്ചപ്പില്‍ ഉപ്പുവിതറി മാന്‍കൂട്ടങ്ങളെ മണിക്കൂറുകളോളം തളച്ചുനിര്‍ത്തുന്ന കൗശലക്കാരുമുണ്ട്. ഉപ്പുരസം മാനുകള്‍ക്ക് ഏറെ ഇഷ്ടമാണ്. വേനല്‍ കടുത്തതോടെ തീറ്റയും വെള്ളവും തേടി വന്യജീവികളുടെ കൂട്ടപ്പാച്ചില്‍ വനമേഖലയില്‍ സാധാരണ ദൃശ്യമാണ്. യാത്രക്കാരെ കാത്തിരുന്ന് ഭക്ഷണസാധനങ്ങള്‍ വാങ്ങിത്തിന്നുന്ന വാനരപ്പടകള്‍ പുതിയ കാഴ്ചയല്ല. വനമേഖലയില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതും വന്യജീവികള്‍ക്ക് ഭക്ഷണം നല്‍കുന്നതും വന്യജീവി വകുപ്പുപ്രകാരം ശിക്ഷിക്കപ്പെടാവുന്ന കുറ്റമാണ്. തമിഴ്നാട്, കര്‍ണാടക വനമേഖലകളില്‍ നിയമലംഘകര്‍ക്ക് കടുത്തശിക്ഷ നല്‍കുന്നതിനാല്‍ യാത്രക്കാര്‍ ജാഗരൂകരാണ്. എന്നാല്‍, അതിര്‍ത്തിവനങ്ങളോട് ചേര്‍ന്നുകിടക്കുന്ന വയനാടന്‍ വനമേഖലയില്‍ വാഹന പാര്‍ക്കിങ്ങും നിയമവിരുദ്ധനടപടികളും സാധാരണമാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.