കോഴിക്കോട്: ഹൈദരാബാദ് യൂനിവേഴ്സിറ്റിയിലെ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് ഹെഡ്പോസ്റ്റ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയ എസ്.ഐ.ഒ പ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് നടപടികളെ കുറിച്ചുള്ള പരാതിയില്‍ അന്വേഷണം നടത്തുമെന്ന് സിറ്റി പൊലീസ് കമീഷണര്‍ ഉമ ബെഹ്റ. ജമാഅത്തെ ഇസ്ലാമി അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്നുമായി നടത്തിയ ചര്‍ച്ചയിലാണ് അന്വേഷണം ഉറപ്പുനല്‍കിയത്. ഇതിനായി സ്വതന്ത്ര ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും. സംഭവത്തില്‍ പൊലീസിന്‍െറ ഭാഗത്ത് ഗുരുതരമായ നിയമലംഘനം ഉണ്ടായെന്ന് ശൈഖ് മുഹമ്മദ് കാരകുന്ന് കമീഷണറെ അറിയിച്ചു. വിദ്യാര്‍ഥികള്‍ വിളിക്കാത്ത മുദ്രാവാക്യങ്ങള്‍ വ്യാജമായി എഴുതി ചേര്‍ത്താണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. അതിനു കാരണക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണം. പൊലീസ് നടപടികള്‍ക്കെതിരായ എസ്.ഐ.ഒ വിന്‍െറ പരാതി സംസ്ഥാന ജനറല്‍ സെക്രട്ടറി ശംസീര്‍ ഇബ്രാഹീം കമീഷണര്‍ക്ക് നല്‍കി.
ജുവനൈല്‍ ആക്ട് സെക്ഷന്‍ 30 പ്രകാരം പാലിക്കേണ്ട നടപടികള്‍ സ്വീകരിക്കാതെയാണ് പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്തതും കോടതിയില്‍ ഹാജരാക്കിയതും. പെണ്‍കുട്ടികളെ പുരുഷ പൊലീസ് മര്‍ദിച്ചു, വിദ്യാര്‍ഥികള്‍ക്ക് വൈദ്യസഹായം നിഷേധിച്ചു, അന്യായ വകുപ്പുകള്‍ ചാര്‍ത്തി- എസ്.ഐ.ഒ കമീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. കേസ് പിന്‍വലിച്ച് കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് ടി. ശാക്കിര്‍, സംസ്ഥാന സമിതി അംഗം ഷഹീന്‍ കെ. മൊയ്തുണ്ണി എന്നിവരും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.