തെളിയുന്നതുവരെ ആരും തെറ്റുകാരാകില്ല -ഡോ. സൂസപാക്യം

തിരുവനന്തപുരം: അഴിമതി വര്‍ധിക്കുന്നത് ആശങ്കയോടെയാണ് കാണുന്നതെന്നും അതേസമയം, ആരോപണം പറഞ്ഞതുകൊണ്ട് ആരും തെറ്റുകാരാകുന്നില്ളെന്നും തിരുവനന്തപുരം ആര്‍ച് ബിഷപ് ഡോ. സൂസപാക്യം. തെളിയിക്കുന്നതുവരെ അവ ആരോപണങ്ങള്‍  മാത്രമാണ്. നിക്ഷിപ്ത താല്‍പര്യംവെച്ച് ആരെയെങ്കിലും കരുവാക്കാന്‍ ശ്രമിച്ചാല്‍ അംഗീകരിക്കില്ല. സര്‍ക്കാറിനെതിരെ വന്ന ആരോപണങ്ങള്‍ സാധാരണ ജനങ്ങളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വേണ്ട രീതിയില്‍ ഭരണം മന്നോട്ടുകൊണ്ടുപോകാന്‍ മാറിമാറി വരുന്ന സര്‍ക്കാറുകള്‍ക്ക് കഴിയാത്തത് വേദനിപ്പിക്കുന്നു. യു.ഡി.എഫ് സര്‍ക്കാറിന്‍െറ മദ്യനയത്തെ അംഗീകരിക്കുന്നു. പ്രതീക്ഷക്കൊത്ത് അത് ഉയര്‍ന്നില്ളെങ്കിലും വിദേശമദ്യത്തിന്‍െറ ലഭ്യത 25 ശതമാനത്തോളം കുറഞ്ഞത് ആശാവഹമാണ്. വിഴിഞ്ഞം പദ്ധതി ഇന്നും രഹസ്യമാണ്. ഇതുവരെ പൂര്‍ണമായി മനസ്സിലായിട്ടില്ല.  തുറമുഖത്തെക്കുറിച്ച ആശങ്കയും സംശയങ്ങളും അധികൃതരെ അറിയിച്ചിട്ടുണ്ട്. ചെറിയ വിഭാഗത്തിന് മാത്രമേ ജോലി കിട്ടൂ. മത്സ്യത്തൊഴിലാളികളെ ഇത് ബാധിക്കുകയും ചെയ്യും. അവര്‍ക്കാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.