തിരുവനന്തപുരം: സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മദ്യനയത്തിലെ നിലപാടുമാറ്റിയത് സംസ്ഥാന നേതാക്കളുടെ സമ്മർദം മൂലമാണെന്ന് കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരൻ. മദ്യലോബിയുടെ താൽപര്യമാണ് സംസ്ഥാനത്തെ സി.പി.എം നേതാക്കൾ സംരക്ഷിക്കുന്നത്. മദ്യനയത്തിന് ശേഷം മദ്യ ഉപഭോഗം കുറഞ്ഞിട്ടില്ലെന്ന് വരുത്തിതീര്‍ക്കാനാണ് സി.പി.എം ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.
എല്‍.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ പൂട്ടിയ ബാറുകള്‍ തുറക്കില്ല എന്ന് പ്രഖ്യാപിച്ച യെച്ചൂരി ഇപ്പോള്‍ പറയുന്നത് മദ്യനിരോധനം തങ്ങളുടെ നയമല്ലെന്നും മദ്യലഭ്യത പൂര്‍ണമായും ഇല്ലാതാക്കുന്നതിനോട് യോജിപ്പില്ലെന്നുമാണ്. ഈ നിലപാട് മാറ്റത്തിന് പിന്നില്‍ സംസ്ഥാന നേതാക്കളുടെ സമ്മര്‍ദമാണ്- സുധീരൻ വ്യക്തമാക്കി.
ഇടതുമുന്നണി അധികാരത്തിലെത്തിയാൽ, ഇപ്പോഴത്തെ മദ്യനയത്തിൽ മദ്യഉപഭോഗം കുറക്കാൻ സഹായിക്കാത്ത എന്തെങ്കിലുമുണ്ടെന്ന് തെളിഞ്ഞാൽ മാറ്റം വരുത്തുമെന്ന് യെച്ചൂരി ഇന്നലെ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.