വര്‍ക്കല: വര്‍ക്കലയില്‍ നഴ്സിങ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ മൂന്ന് പ്രതികളെയും പൊലീസ് പിടികൂടി. ഇവരുടെ അറസ്റ്റ് വെള്ളിയാഴ്ച രേഖപ്പെടുത്തും. ഒന്നാംപ്രതി സഫീര്‍ (24), പെണ്‍കുട്ടിയുടെ കാമുകനും ഓട്ടോഡ്രൈവറുമായ രണ്ടാംപ്രതി സൈജു (22), ഓട്ടോയുടെ ഉടമസ്ഥനും മൂന്നാംപ്രതിയുമായ റാഷിദ് (24) എന്നിവരാണ് വ്യാഴാഴ്ച പിടിയിലായത്. മൂന്നുപേരും വര്‍ക്കല താഴേവെട്ടൂര്‍ സ്വദേശികളാണ്. റാഷിദിനെ വ്യാഴാഴ്ച ഉച്ചയോടെ കല്ലമ്പലത്തുവെച്ചാണ് പിടികൂടിയത്. ഇയാള്‍ അഭിഭാഷകനൊപ്പം വര്‍ക്കല സി.ഐക്ക് മുന്നില്‍ രാവിലെ കീഴടങ്ങുമെന്ന സൂചന വ്യാഴാഴ്ച രാവിലെ മുതല്‍ വര്‍ക്കലയില്‍ പ്രചരിച്ചിരുന്നു. ഇതത്തേുടര്‍ന്ന് സൈബര്‍, ഷാഡോ പൊലീസടക്കം രണ്ട് സംഘങ്ങള്‍ പാരിപ്പള്ളിയിലും കല്ലമ്പലത്തും തമ്പടിച്ചിരുന്നു. കല്ലമ്പലത്തുണ്ടായിരുന്ന പൊലീസ് സംഘമാണ് റാഷിദിനെ പിടികൂടിയത്.
ചൊവ്വാഴ്ച രാത്രി വര്‍ക്കലയില്‍ നിന്ന് മുങ്ങിയ സഫീറിനും സൈജുവിനുംവേണ്ടി പൊലീസ് വ്യാപക തിരച്ചില്‍ നടത്തിവരുകയായിരുന്നു. ഇരുവരും കോഴിക്കോട്ടേക്കും അവിടെനിന്ന് വടകരയിലേക്കും പോയതായി സൈബര്‍ പൊലീസ് കണ്ടത്തെി. പൊലീസ് ഇവിടെ തിരച്ചില്‍ നടത്തുന്നതിനിടെ ഇവര്‍ ബംഗളൂരുവിലേക്ക് കടക്കാന്‍ ലക്ഷ്യമിടുന്നതായി സൂചന കിട്ടി. ഇതിനിടെയാണ് അറസ്റ്റെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.
മൂന്ന് പ്രതികളെയും റൂറല്‍ എസ്.പി ഷെഫിന്‍ അഹമ്മദിന്‍െറ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം തിരുവനന്തപുരത്തത്തെിച്ച് ചോദ്യം ചെയ്തുവരുന്നു. വെള്ളിയാഴ്ച രാവിലെ വര്‍ക്കലയിലത്തെിച്ച് തെളിവെടുപ്പ് നടത്തിയേക്കും. അറസ്റ്റ് വിവരം വെള്ളിയാഴ്ച ഉച്ചയോടെ ജില്ലാ പൊലീസ് മേധാവി ഒൗദ്യോഗികമായി പുറത്തുവിടുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.