വിറങ്ങലിപ്പിന്‍െറ ഒരു മാസം; നടുക്കം വിട്ടുമാറാതെ പരവൂര്‍

 

പരവൂര്‍:: മഹാദുരന്തം പകര്‍ന്ന വിറങ്ങലിപ്പ് ഒരുമാസം പിന്നിടുമ്പോഴും പരവൂരിന്‍െറ നടുക്കം ഇനിയും മാറിയിട്ടില്ല. പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിന്‍െറ സമാപനം കുറിച്ചുള്ള മത്സരക്കമ്പത്തിനിടെ ഏപ്രില്‍ 10ന് പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു നാടിനെ നടുക്കിയ മഹാദുരന്തം. നിമിഷങ്ങള്‍ക്കുള്ളില്‍ അത് ലോകത്തത്തെന്നെ ഞെട്ടിച്ച മഹാവേദനയായി. 109 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ തിരിച്ചറിഞ്ഞത്. ഇനിയും തിരിച്ചറിയാത്തവയുണ്ട്. കാണാതായവരും നിരവധി.

1400ഓളം പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. ഇവരില്‍ കാലുകള്‍ നഷ്ടപ്പെട്ടവരും കൈകള്‍ അറ്റവരും ശരീരം തളര്‍ന്നവരുമുണ്ട്. ഗുരുതര പൊള്ളലും കോണ്‍ക്രീറ്റ് കഷണങ്ങള്‍ ശരീരത്തില്‍ തറച്ചും ഗുരുതരമായി പരിക്കേറ്റ പലരും ഇന്നും ആശുപത്രികളില്‍ കഴിയുന്നു. തങ്ങളുടെ കണ്‍മുന്നില്‍ മാതാപിതാക്കള്‍ മരണപ്പെട്ട 10ാം ക്ളാസുകാരി കൃഷ്ണയും എട്ടാം ക്ളാസുകാരന്‍ കിഷോറും നാടിന്‍െറ നൊമ്പരമാണ്. പറക്കമുറ്റാത്ത മക്കളെ മാതാവിനെ ഏല്‍പിച്ചുപോയ പിതാക്കള്‍ നിരവധിയാണ്. തകര്‍ന്ന വീടുകളുടെ അറ്റകുറ്റപ്പണി ഇനിയും തുടങ്ങിയിട്ടില്ല. സ്വന്തമായി ഇതിന് സാമ്പത്തിക ശേഷിയുള്ള ചിലര്‍ മാത്രമാണ് ഇതിന് ശ്രമം നടത്തിയിട്ടുള്ളത്. ഭൂരിഭാഗം വീടുകളും തകര്‍ന്നപടി കിടക്കുന്നു. പലയിടത്തും താല്‍ക്കാലികമായി പ്ളാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയിരിക്കുകയാണ്.
 കാലവര്‍ഷമത്തെും മുമ്പ് അറ്റകുറ്റപ്പണി നടത്തിയില്ളെങ്കില്‍ ഗുരുതര പ്രശ്നങ്ങളാവും നേരിടുക. ഉഗ്രസ്ഫോടനത്തില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ ഭിത്തികളുടെ നിലവിലെ ക്ഷമത കൃത്യമായി പരിശോധിക്കാന്‍ ശ്രമമുണ്ടായിട്ടില്ല. കനത്തമഴയെ അതിജീവിക്കാന്‍ എല്ലാ വീടുകള്‍ക്കും കഴിയുമോയെന്ന പരിശോധനകളും നടന്നിട്ടില്ല. ക്ഷേത്രപ്പറമ്പിന്‍െറ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വീടുകള്‍ക്ക് നാശം സംഭവിച്ചിട്ടുണ്ട്. സാമൂഹിക പ്രവര്‍ത്തകരും സന്നദ്ധപ്രവര്‍ത്തകരും ഒത്തൊരുമിച്ചതിന്‍െറ ഫലമായി ക്ഷേത്രപരിസരത്തെ കിണറുകള്‍ പൂര്‍ണമായും വൃത്തിയാക്കാന്‍ കഴിഞ്ഞതാണ് ഏറ്റവും വലിയ ആശ്വാസം. ഇതിലൂടെ കുടിവെള്ളത്തിന്‍െറ ബുദ്ധിമുട്ട് ഏറക്കുറെ പരിഹരിക്കാന്‍ കഴിഞ്ഞു.

പ്രദേശത്തെ എല്ലാ കിണറുകളിലെയും വെള്ളം ഉപയോഗിച്ചുതുടങ്ങിയിട്ടുണ്ട്. മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും പരിക്കേറ്റവര്‍ക്കുമുള്ള അടിയന്തര ധനസഹായവിതരണം മാത്രമാണ് നടന്നിട്ടുള്ളത്. വിവിധ വകുപ്പുകളും സംഘടനകളും മുന്‍കൈയെടുത്ത് വിവിധ ക്യാമ്പുകള്‍ നടത്തിയത് വലിയ ആശ്വാസമാണ് പകര്‍ന്നത്.


ധനസഹായം വിതരണം ചെയ്തു
കൊല്ലം: പരവൂര്‍ വെടിക്കെട്ടപകടത്തില്‍ മരണമടഞ്ഞ ബെന്‍സിയുടെയും ബേബി ഗിരിജയുടെയും മക്കളായ കൃഷ്ണക്കും കിഷോറിനും സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായത്തിന്‍െറ ആദ്യഗഡു വിതരണം ചെയ്തു. കലക്ടര്‍ എ. ഷൈനാമോള്‍ പരവൂരിലെ വീട്ടിലത്തെിയാണ് ബാങ്കില്‍ സ്ഥിരനിക്ഷേപം ചെയ്ത തുകയുടെ രേഖകള്‍ കൈമാറിയത്. നാലുലക്ഷം രൂപ വീതമാണ് കൃഷ്ണയുടെയും കിഷോറിന്‍െറയും പേരില്‍ ബാങ്കില്‍ നിക്ഷേപിച്ചത്. വെടിക്കെട്ടപകടത്തില്‍ മരണമടഞ്ഞ വിഷ്ണുവിന്‍െറ അമ്മക്കും ഭാര്യക്കുമുള്ള തുകയും കലക്ടര്‍ നേരിട്ട് നല്‍കി. വിഷ്ണുവിന്‍െറ അമ്മ ബീനക്കും ഭാര്യ സുറുമിക്കും 1,33,333 രൂപ വീതമാണ് നല്‍കിയത്. വിഷ്ണുവിന്‍െറ കുഞ്ഞിന്‍െറ പേരില്‍ ബാക്കി 1,33,334 രൂപ ബാങ്കില്‍ സ്ഥിരനിക്ഷേപം നടത്തിയതിന്‍െറ രേഖകള്‍ ഉടന്‍ കൈമാറും. മരണമടഞ്ഞ ബാക്കിയുള്ളവരുടെ ആശ്രിതര്‍ക്കുള്ള തുകയുടെ വിതരണവും ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് റവന്യൂ അധികൃതര്‍ അറിയിച്ചു. ആദ്യം വിതരണം ചെയ്യുന്നത് സംസ്ഥാന ദുരിതാശ്വാസനിധിയില്‍നിന്ന് അനുവദിച്ച തുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.