കാലടി: തിരുവൈരാണിക്കുളം മഹാദേവക്ഷേത്ര ട്രസ്റ്റിന്‍െറ നേതൃത്വത്തില്‍ നടത്തിയ സമൂഹ വിവാഹച്ചടങ്ങായ മംഗല്യം-2016 ല്‍ നിര്‍ധനരായ 17 യുവതികള്‍ മംഗല്യവതികളായി. ചടങ്ങിന് സിനിമ നിര്‍മാതാവ് സുരേഷ് കുമാറും നടി മേനക സുരേഷ് കുമാറും ചേര്‍ന്ന് ഭദ്രദീപം തെളിച്ചു. മേല്‍ശാന്തി നാരായണന്‍ നമ്പൂതിരി നേതൃത്വം നല്‍കി. ക്ഷേത്രത്തില്‍ പ്രത്യേകം തയാറാക്കിയ പന്തലിലാണ് ചടങ്ങ് നടന്നത്.
2013ല്‍ ക്ഷേത്ര ട്രസ്റ്റ് തുടക്കംകുറിച്ച സമൂഹവിവാഹ പദ്ധതിപ്രകാരം 49 യുവതികളുടെ വിവാഹം നടത്തിയിട്ടുണ്ട്. ഈ വര്‍ഷം ക്ഷേത്രത്തില്‍ ലഭിച്ച എണ്ണൂറോളം അപേക്ഷകളില്‍ നിന്നാണ് 17 കുടുംബങ്ങളെ തെരഞ്ഞെടുത്തത്. ശബരിമല മുന്‍ മേല്‍ശാന്തി ആത്രശേരി രാമന്‍ നമ്പൂതിരി, വാഴക്കുളം പഞ്ചായത്ത് പ്രസിഡന്‍റ് വിജി സണ്ണി, ബ്ളോക് പഞ്ചായത്തംഗം സാജിത ബീരാസ്, കാഞ്ഞൂര്‍ ഫൊറോന പള്ളി വികാരി ഫാ.വര്‍ഗീസ് പൊട്ടയ്ക്കല്‍, ട്രസ്റ്റ് പ്രസിഡന്‍റ് കെ.എ. പ്രവീണ്‍ കുമാര്‍, സെക്രട്ടറി പി.വി. വിനോദ്, ക്ഷേത്രം മാനേജര്‍ പി.കെ. നന്ദകുമാര്‍, കെ.എസ്. മുരളീധരന്‍, വി.പി. കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ നേതൃത്വം നല്‍കി. സ്വര്‍ണാഭരണങ്ങളും, വസ്ത്രങ്ങളും മറ്റ് ചെലവുകളും ഉള്‍പ്പെടെ ഒരാള്‍ക്ക് രണ്ട് ലക്ഷം രൂപയോളം ട്രസ്റ്റ് നല്‍കി. സദ്യയുമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.