കേരളത്തിൽ വോട്ട് മറിക്കാന്‍ സി.പി.എം-കോണ്‍ഗ്രസ് ധാരണ -വെങ്കയ്യ നായിഡു

ന്യൂഡല്‍ഹി:  കേരളത്തിൽ വോട്ട് മറിക്കാന്‍ സി.പി.എമ്മും കോണ്‍ഗ്രസും ധാരണയുണ്ടാക്കിയെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. ബി.ജെ.പിയെ നേരിടാന്‍ ഇതാദ്യമായല്ല സംസ്ഥാനത്ത് ഇരു പാര്‍ട്ടികളും ധാരണയുണ്ടാക്കുന്നത്. ഇക്കാര്യത്തില്‍ കേരളത്തിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണം. 20 വര്‍ഷം മുമ്പ് തന്നെ ബി.ജെ.പി കേരളത്തില്‍ അക്കൗണ്ട് തുറക്കേണ്ടതായിരുന്നു. പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് ജയസാധ്യതയുണ്ടെങ്കിലും സി.പി.എം-കോണ്‍ഗ്രസ് വോട്ട് കച്ചവടം ഇതിന് തടസമായെന്നും അദ്ദേഹം പറഞ്ഞു.  ബിജെപിയുടെ ജയങ്ങള്‍ക്ക് തടസം നില്‍ക്കുന്നത് ഈ കൂട്ടുക്കെട്ടാണ്. ഇത്തവണയും ഇത് ആവര്‍ത്തിച്ചേക്കാമെന്നും വെങ്കയ്യ നായിഡു സൂചിപ്പിച്ചു.

സോണിയ ഗാന്ധിയുടെ തിരുവനന്തപുരം പ്രസംഗത്തെ വെങ്കയ്യ നായിഡു പരിഹസിച്ചു. അഴിമതി മൂടിവെക്കുന്നതിന് വേണ്ടിയാണ് സോണിയ വൈകാരികമായി പ്രസംഗിച്ചത്. യു.പി.എ ഭരണകാലത്ത് അഴിമതികള്‍ക്ക് നേതൃത്വം നല്‍കിയത് സോണിയയും മന്‍മോഹന്‍ സിങും ചേര്‍ന്നാണെന്നും വെങ്കയ്യ നായിഡു ആരോപിച്ചു.

 

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.