നിറ്റാ ജലാറ്റിന്‍: ട്രൈബ്യൂണലില്‍ നല്‍കിയ അപ്പീല്‍ തള്ളി

ചാലക്കുടി: തങ്ങള്‍ക്ക് 2016-17ലെ പ്രവര്‍ത്തനാനുമതി നിഷേധിച്ച കാടുകുറ്റി ഗ്രാമപഞ്ചായത്തിന്‍െറ തീരുമാനത്തിനെതിരെ  കാതിക്കുടം നിറ്റാ ജലാറ്റിന്‍ കമ്പനി നല്‍കിയ അപ്പീല്‍ തിരുവനന്തപുരത്തെ പഞ്ചായത്ത് ട്രൈബ്യൂണല്‍ തള്ളി. പഞ്ചായത്തീരാജ് നിയമ പ്രകാരം കാടുകുറ്റി പഞ്ചായത്ത് സെക്രട്ടറി കമ്പനിക്ക് പ്രവര്‍ത്തനാനുമതി നിഷേധിച്ചതിന്‍െറ തുടര്‍നടപടിയായാണ് കാടുകുറ്റി പഞ്ചായത്തിനെ ട്രൈബ്യൂണല്‍ ഹിയറിങ്ങിന് വിളിച്ചത്. നിറ്റാ ജലാറ്റിന്‍ ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങളും കേസില്‍ കക്ഷി ചേര്‍ന്നിരുന്നു.

അപ്പീല്‍ സമര്‍പ്പിക്കേണ്ടത് പഞ്ചായത്ത് ഭരണസമിതിക്കാണെന്നും നിയമപരമായി കമ്പനിയുടെ അപ്പീല്‍ നിലനില്‍ക്കില്ളെന്നും പഞ്ചായത്തിന്‍െറയും ആക്ഷന്‍ കൗണ്‍സിലിന്‍െറയും വാദം സ്വീകരിച്ച ട്രൈബ്യൂണല്‍ ജഡ്ജി പി. കൃഷ്ണകുമാര്‍ നിറ്റാ ജലാറ്റിന്‍െറ അപ്പീല്‍ തള്ളിയത്. പഞ്ചായത്ത് ഭരണസമിതിക്ക് അപ്പീല്‍ നല്‍കുവാന്‍ കമ്പനിക്ക് 15 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. തല്‍ക്കാലം മേയ് 23 വരെ കമ്പനിക്ക് പ്രവര്‍ത്തിക്കാം. ഇതിനകം കമ്പനിക്കാര്‍ പഞ്ചായത്ത് ഭരണസമിതിക്ക് അപ്പീല്‍ നല്‍കാം. എന്നാല്‍, ഭരണസമിതി അതിന് അംഗീകാരം നല്‍കുന്നില്ളെങ്കില്‍ നിറ്റാ ജലാറ്റിന്‍ കമ്പനിയുടെ കാതിക്കുടത്തെ പ്രവര്‍ത്തനം പ്രതിസന്ധിയിലാവാന്‍ സാധ്യതയുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.