തൃശൂര്‍: ജനാധിപത്യത്തിന്‍െറ പേരില്‍ റോഡില്‍ നടക്കുന്ന കോപ്രായങ്ങള്‍ അംഗീകരിക്കാനാവില്ളെന്നും ഇക്കാര്യത്തില്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ജസ്റ്റിസ് ബി. കെമാല്‍പാഷ. കലാഭവന്‍ മണി ഫൗണ്ടേഷന്‍െറ ‘മണിക്കുയില്‍’ പുരസ്കാരം സംവിധായകന്‍ വിനയന് സമ്മാനിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഗതാഗതക്കുരുക്കില്‍പെട്ടതിനാല്‍ വിനയന്‍ എത്താന്‍ വൈകുമെന്ന് സംഘാടകര്‍ പറഞ്ഞപ്പോള്‍ തനിക്കുണ്ടായ അനുഭവം വിവരിച്ചാണ് കെമാല്‍പാഷ ഇങ്ങനെ അഭിപ്രായപ്പെട്ടത്.
ജനാധിപത്യമെന്നാല്‍ ഇതാണോ എന്ന് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. കലാഭവന്‍ മണി ചരിത്ര നിയോഗം പോലെ ജീവിച്ച വ്യക്തിത്വമാണ്. ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന സിനിമയിലെ അഭിനയത്തിന് മണിക്ക് ദേശീയ അവാര്‍ഡ് ലഭിക്കാത്തത് തന്നെ വിഷമിപ്പിച്ചു.മണിയുടെ വേഷം അനുകരണമാണെന്നാണ് അന്ന് അവാര്‍ഡ് നിര്‍ണയ കമ്മിറ്റിയുമായി ബന്ധപ്പെട്ട ഒരാള്‍ പറഞ്ഞത്.
അത് കേട്ടപ്പോള്‍ പുച്ഛമാണ് തോന്നിയത്. ജീവിച്ചിരുന്നപ്പോള്‍ കിട്ടാത്ത അംഗീകാരമാണ് മരണശേഷം മണിക്ക് ലഭിച്ചത്. ഒഴുക്കിനെതിരെ നീന്തിയ സംവിധായകനാണ് വിനയനെന്നും ജസ്റ്റിസ് കെമാല്‍പാഷ പറഞ്ഞു.മുന്‍ എം.എല്‍.എ ടി.വി. ചന്ദ്രമോഹന്‍ അധ്യക്ഷത വഹിച്ചു. കല്യാണ്‍ സില്‍ക്സ് എം.ഡി ടി.എസ്. പട്ടാഭിരാമന്‍ പുരസ്കാരം സമ്മാനിച്ചു. വിനയന്‍, അമ്പിളി, എം.സി. തൈക്കാട് എന്നിവര്‍ സംസാരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.