മേലുദ്യോഗസ്ഥരുടെ അനാസ്ഥ; 80 പേര്‍ക്ക് തപാല്‍ വോട്ട് നഷ്ടമായി

ചേലക്കര: ജില്ലയില്‍ തെരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിക്കപ്പെട്ട എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് മേലുദ്യോഗസ്ഥരുടെ അനാസ്ഥ മൂലം തപാല്‍ വോട്ട് നഷ്ടമായി. നൂറ് എക്സൈസ് ഉദ്യോഗസ്ഥരാണ് ജില്ലയില്‍ തെരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിക്കപ്പെട്ടത്. ഇതില്‍ 80 പേര്‍ക്കാണ് തപാല്‍ വോട്ട് നഷ്ടമായത്.
ജോലി ചെയ്യുന്ന ഓഫിസിലെ മേലധികാരിക്ക് നേരത്തെതന്നെ പേരും ബൂത്ത്നമ്പറുമടക്കം രേഖപ്പെടുത്തി പോസ്റ്റല്‍ ബാലറ്റിനായി അപേക്ഷ നല്‍കിയിരുന്നു. ഇത് ജില്ലാ തെരഞ്ഞെടുപ്പ് വരണാധികാരിക്ക് സമര്‍പ്പിക്കുകയും ചെയ്തു.
തപാല്‍ വോട്ടിനായി ഓരോരുത്തരും നേരിട്ട് വെവ്വേറെ അപേക്ഷ സമര്‍പ്പിക്കണമെന്ന് അപ്പോള്‍ തന്നെ ജില്ലാ വരണാധികാരിയുടെ ഓഫിസില്‍നിന്ന് അറിയിച്ചിരുന്നു. എന്നാല്‍, ഇക്കാര്യം തപാല്‍ ബാലറ്റിന് അപേക്ഷിച്ചിരുന്നവരെ എക്സൈസ് ഡെ. കമീഷണറുടെ ഓഫിസില്‍ നിന്ന് അറിയിച്ചില്ല.
12ാം തീയതി വരെ അപേക്ഷ സ്വീകരിച്ചിരുന്നു.  ഉദ്യോഗസ്ഥര്‍ 13ാം തീയതിയാണ് വിവരമറിഞ്ഞത്. നേരത്തെ അറിഞ്ഞ 20 പേര്‍ക്കാണ് നേരിട്ട് അപേക്ഷിക്കാനായത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.