ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും കുടുംബവും വോട്ട് ചെയ്തപ്പോള്‍ നോക്കിനിന്നെന്ന വിവാദത്തെ വിമര്‍ശിച്ച് ജി. സുധാകരന്‍ എം.എല്‍.എയുടെ ഫേസ്ബുക് പോസ്റ്റ്. സംഭവത്തില്‍ വി.എസോ കുടുംബമോ പരാതിപ്പെട്ടിട്ടില്ളെന്നും വോട്ടര്‍ക്ക് പരാതിയില്ലാത്ത സാഹചര്യത്തില്‍ തനിക്കെതിരെ എന്ത് നിയമപ്രശ്നമാണ് ഉദിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.
‘താന്‍ വി.എസോ അദ്ദേഹത്തിന്‍െറ ഭാര്യയോ വോട്ട് ചെയ്യുന്നത് കണ്ടിട്ടുമില്ല. നോക്കിയിട്ടുമില്ല. വി.എസ് വോട്ട് ചെയ്യാന്‍ അല്‍പം താമസിച്ചപ്പോള്‍ അതെന്താണെന്ന് അറിയാന്‍ മുന്നോട്ടുനീങ്ങി നോക്കി. അപ്പോള്‍ വി.എസ് വോട്ട് ചെയ്തിരുന്നില്ല. താന്‍ പിന്നോട്ടുമാറി. തുടര്‍ന്ന് വി.എസ് വോട്ട് ചെയ്തു. വി.എസിന്‍െറ ഭാര്യ വസുമതി വോട്ട് ചെയ്യാന്‍ വന്നപ്പോള്‍ യന്ത്രത്തില്‍ അമര്‍ത്തിയെങ്കിലും ബീപ്പ് ശബ്ദം വന്നില്ല. കാരണം തിരക്കി അവിടേക്ക് പോയി. യന്ത്രത്തിലേക്കുള്ള കണക്ഷന്‍ കട്ടായപ്പോള്‍ താന്‍ മാറിനിന്നു. അപ്പോള്‍ അവര്‍ വോട്ട് ചെയ്തു’ -സുധാകരന്‍ തുടര്‍ന്നു.
ആരോപണം തനിക്കെതിരെയുള്ള ആസൂത്രിത നീക്കവും ചായക്കോപ്പയിലെ കൊടുങ്കാറ്റുമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.