തലശ്ശേരിയില്‍ വ്യാപക ക്രമക്കേടെന്ന് അബ്ദുല്ലക്കുട്ടി

തലശ്ശേരി: തലശ്ശേരി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി എ.പി. അബ്ദുല്ലക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കതിരൂര്‍, പന്ന്യന്നൂര്‍ ഗ്രാമപഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതല്‍ ക്രമക്കേടുകള്‍.
വ്യാപക ക്രമക്കേട് നടന്ന 18 ബൂത്തുകളിലെ ദൃശ്യങ്ങള്‍ ലഭിക്കാന്‍ കലക്ടര്‍ക്ക് അപേക്ഷ നല്‍കി. ഇത് പരിശോധിച്ച് ക്രമക്കേടുകളുടെ കൂടുതല്‍ വിവരം പുറത്തുവിടും. ചമ്പാട് വെസ്റ്റ് യു.പി സ്കൂള്‍ 109ാം നമ്പര്‍ ബൂത്തില്‍ മാത്രം വിദേശത്തുള്ള 59 പേരുടെ കള്ളവോട്ടുകളാണ് രേഖപ്പെടുത്തിയത്.  37ാം നമ്പര്‍ ബൂത്തില്‍ 140 ഓപണ്‍ വോട്ടുകള്‍ ചെയ്തു. എരഞ്ഞോളി പഞ്ചായത്തിലെ ബൂത്ത് ഒമ്പതില്‍ സി.പി.എം അംഗത്തിനും ഭാര്യക്കും രണ്ടുവീതം തിരിച്ചറിയല്‍ കാര്‍ഡുകളുണ്ട്. ഇദ്ദേഹം രണ്ട് ബൂത്തുകളിലും വോട്ട് രേഖപ്പെടുത്തി. കുറ്റിപ്പുറം സ്കൂളിലെ 115, 116 ബൂത്തുകളില്‍ കള്ളവോട്ട് ചോദ്യംചെയ്തതിന് തന്നെ ആക്രമിച്ചു. നേരിയ വോട്ടിന് ജയിക്കുമെന്ന് അവകാശപ്പെട്ട അബ്ദുല്ലക്കുട്ടി, ജയിച്ചാലും തോറ്റാലും നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.