ഐ.എന്‍.എല്ലിന് ഇത്തവണയും നിയമസഭാ പ്രാതിനിധ്യമില്ല

കോഴിക്കോട്: ഐ.എന്‍.എല്ലിന് ഇത്തവണയും നിയമസഭയില്‍ പ്രാതിനിധ്യമുണ്ടാവില്ല. 22 വര്‍ഷമായി നിലനില്‍പിനായി പൊരുതുന്ന സംഘടന മൂന്നു മണ്ഡലങ്ങളിലും തോറ്റു. കോഴിക്കോട് സൗത്, കാസര്‍കോട്, വള്ളിക്കുന്ന് എന്നിവിടങ്ങളിലാണ് പാര്‍ട്ടി മത്സരിച്ചത്. കാസര്‍കോട്ടും വള്ളിക്കുന്നിലും വോട്ടിങ് നില മെച്ചപ്പെടുത്താനായി. കോഴിക്കോട് സൗത് മണ്ഡലത്തില്‍ എം.കെ. മുനീറിനോട് ഐ.എന്‍.എല്‍ സംസ്ഥാന ജന. സെക്രട്ടറി പ്രഫ. എ.പി.എ. വഹാബ് പൊരുതിത്തോറ്റു. വള്ളിക്കുന്നില്‍ ഒ.കെ. തങ്ങള്‍ മുസ്ലിം ലീഗിലെ പി. അബ്ദുല്‍ ഹമീദിനോട് 12,610 വോട്ടിനാണ് പരാജയപ്പെട്ടത്.

 കാസര്‍കോട് ഡോ. എം.എ. അമീന്‍ 21,000 വോട്ട് നേടി. കോഴിക്കോട്ട് പാര്‍ട്ടിക്ക് വിജയപ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും സ്ഥാനാര്‍ഥി പ്രഫ. അബ്ദുല്‍ വഹാബിനെതിരെ യു.ഡി.എഫ്-ബി.ജെ.പി കേന്ദ്രങ്ങള്‍ നടത്തിയ വ്യക്തിഹത്യാ പ്രചാരണങ്ങള്‍ വിനയായെന്ന് ഐ.എന്‍.എല്‍ കേന്ദ്രങ്ങള്‍ പറഞ്ഞു. എങ്കിലും ഇവിടെ എല്‍.ഡി.എഫിന് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ കിട്ടിയതിനെക്കാളും കൂടുതല്‍ വോട്ടുകള്‍ നേടാനായെന്ന് പാര്‍ട്ടി വിലയിരുത്തുന്നു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.