ചെന്നൈ: സങ്കീര്‍ണ്ണമായ ബഹുകോണ മത്സരം കണ്ട തെരഞ്ഞെടുപ്പില്‍ പതിറ്റാണ്ടുകളുടെ രാഷ്ട്രീയ പാരമ്പര്യമുള്ള ഒരു നേതാവില്‍ നിന്ന് പാര്‍ട്ടിയുടെ ചെങ്കോല്‍ മകനിലേക്ക് എത്തുന്നതിന് തമിഴ്നാട് സാക്ഷ്യം വഹിക്കും. ഡി.എം.കെയുടെ നേതൃത്വം അധികംതാമസിക്കാതെ പിതാവായ കരുണാനിധിയില്‍ നിന്ന് മകന്‍ എം.കെ സ്റ്റാലിനിലേക്കത്തെും. 13ാം തവണ നിയസഭാംഗാമായി രാജ്യത്തെ രാഷ്ട്രീയ ചരിത്രത്തില്‍ ഇടം കിട്ടിയ കലൈഞ്ജര്‍ക്ക് ആറാം വട്ടം മുഖ്യമന്ത്ര കസേര ഈ ജന്‍മത്തില്‍ നഷ്ടപ്പെട്ടു. 93ന്‍െറ ശാരീരിക അസ്വസ്ഥതകള്‍ അലട്ടുന്നതിനിടെ കരുണാനിധി സംസ്ഥാനമെങ്ങും റോഡുമാര്‍ഗ്ഗം പ്രചാരണത്തിനിറങ്ങിയതിന്‍െറയും പ്രയോനജനമുണ്ടായെങ്കിലും ഭരണം രുചിക്കാനുള്ള അനുമതി ജനകീയ കോടതി നല്‍കിയില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ23 സീറ്റില്‍ നിന്ന് നിയമസഭയില്‍ 97ന്‍െറ അംഗബലത്തിലേക്ക് ഡി.എം.കെയെ എത്തിച്ചത് എം.കെ സ്റ്റാലിനെന്ന 64കാരന്‍െറ അശ്രാന്തപരിശ്രമമാണ്.
ജയലളിതയില്‍ നിന്ന് വ്യത്യസ്തമായി ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയുംതോളില്‍ കയ്യിട്ട് വോട്ടുചോദിക്കുകയും ചെയ്ത സ്റ്റാലിന്‍ തമിഴകത്ത് പുതിയൊരു സംസ്കാരമാണ് സൃഷ്ടിച്ചത്. ഇന്നലെ പോയസ് തോട്ടത്തിലേക്ക് ഇറങ്ങിയിരുന്ന ജനകീയനാകാന്‍ ശ്രമിച്ച ജയലളിതയുടെ മാറ്റവും സ്റ്റാലിന്‍െറ വിമര്‍ശനത്തില്‍ നിന്നാണ്. മാസങ്ങള്‍ക്ക് മുമ്പ് നമുക്ക് നാമേ ക്യാമ്പയിനുമായി ജനങ്ങളിലേക്ക് ഇറങ്ങിചെന്നു. ജനകീയ യാത്രയില്‍ നിന്ന് ലഭിച്ച പരാതികളും നിര്‍ദ്ദേശങ്ങളുമാണ് പ്രകടന പത്രകയില്‍ നിഴലിച്ചത്. ദുരിത ബാധിത പ്രദേശങ്ങളില്‍ സര്‍ക്കാര്‍ സഹായം എത്താഞ്ഞതും ചൂണ്ടിക്കാട്ടപ്പെട്ടു. അണ്ണാഡി.എം.കെയുടെ അനുകൂലമായ ഘടകങ്ങളെ പൊളിച്ച് ഭൂരിപക്ഷം കുറച്ചതിന് സ്റ്റാലിന്‍െറ ഈ യാത്രകള്‍ മുഖ്യപങ്ക് വഹിച്ചു. സ്റ്റാലിന്‍ പോരാട്ടഭൂമിയില്‍ ശക്തിയായി ആഞ്ഞടിക്കുന്നതാണ് കണ്ടത്. ഡി.എം.കെയില്‍ ചേക്കേറാതെ ജനക്ഷേമ മുന്നണിയിലേക്ക് പോയ വിജയകാന്തിന്‍െറ തീരുമാനത്തില്‍ ആവേശം ചോരാതെ പാര്‍ട്ടി അണികളെ പിടിച്ചുനിര്‍ത്തി. മുഖ്യമന്ത്രി കസേരയിലേക്ക് നടന്ന അഭിപ്രായ സര്‍വെകള്‍ അറുപത്തിനാലു വയസ്സിലും യുവജന സംഘടനാ നേതാവായി തുടരുന്ന സ്റ്റാലിന് ഒപ്പമാണ് നിന്നത്. കലൈഞ്റുടെ ആഗ്രഹം പോലെ വിജയകാന്തിനെ സഖ്യകക്ഷിയാക്കുന്നതിലെ പരാജയമായിരിക്കും സ്റ്റാലിന്‍െറ ഏക പാളിച്ച. ഏതുപാര്‍ട്ടി അധികാരത്തിലത്തെിയാലും തൊട്ടടുത്ത് പ്രതിപക്ഷമുണ്ടാകുമെന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഡി.എം.കെക്ക് ലഭിച്ച സീറ്റുനേട്ടത്തിലൂടെ സത്യമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.