കൊല്ലം: പാര്‍ട്ടിയുടെ വലുപ്പത്തിനും അപ്പുറത്ത് കേരള രാഷ്ട്രീയത്തിലെ ‘കിസിംഗര്‍’ എന്നറിയപ്പെട്ടിരുന്ന ബേബി ജോണിന്‍െറ സ്വന്തം മണ്ഡലമായിരുന്ന ചവറയുടെ ചരിത്രത്തിലാദ്യമായി ആര്‍.എസ്.പിക്കാരനല്ലാത്ത ഒരാള്‍ നിയമസഭയിലേക്ക്. സി.എം.പിയുടെ പേരില്‍ മത്സരിച്ച എന്‍. വിജയന്‍പിള്ളക്ക് മുന്നിലാണ് ആര്‍.എസ്.പി നേതാവും ബേബിജോണിന്‍െറ മകനുമായ മന്ത്രി ഷിബു ബേബിജോണിന് അടിതെറ്റിയത്. 2006ല്‍ ഷിബു പരാജയപ്പെട്ടിരുന്നെങ്കിലും അന്ന് വിജയിച്ചത് ആര്‍.എസ്.പിയിലെ എന്‍.കെ. പ്രേമചന്ദ്രനായിരുന്നു.
1977ല്‍ മണ്ഡലം രൂപവത്കൃതമായത് മുതല്‍ 1996വരെ ആറുതവണ ചവറ തെരഞ്ഞെടുത്തത് ബേബി ജോണിനെയാണ്. പിന്നീട് 2001ല്‍ ഷിബുവും 2006ല്‍ ആര്‍.എസ്.പിയിലെ പിളര്‍പ്പിനെ തുടര്‍ന്നുള്ള മത്സരത്തില്‍ പ്രേമചന്ദ്രനും 2011ല്‍ പ്രേമചന്ദ്രനെ പരാജയപ്പെടുത്തി വീണ്ടും ഷിബുവും തെരഞ്ഞെടുക്കപ്പെട്ടു. 2014ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ആര്‍.എസ്.പിയെ യു.ഡി.എഫില്‍ എത്തിക്കുകയും ചവറയിലെ തന്‍െറ ‘ശത്രു’ എന്‍.കെ. പ്രേമചന്ദ്രനെ കൊല്ലത്തുനിന്ന് ലോകസഭയിലേക്ക് വിജയിപ്പിക്കുകയും ചെയ്തതോടെ ജൂനിയര്‍ കിസിംഗര്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട ഷിബു, പിന്നീട് തന്‍െറ നേതൃത്വത്തിലെ ആര്‍.എസ്.പിയെ ഒൗദ്യോഗിക ആര്‍.എസ്.പിയില്‍ ലയിപ്പിക്കുകവഴി പാര്‍ട്ടിയിലും പിടിമുറുക്കി. ചവറയില്‍ തനിക്ക് ശത്രുക്കളില്ളെന്ന് കരുതിയിരിക്കെയാണ് ദീര്‍ഘകാലം ബേബിജോണിന്‍െറ കാലഘട്ടത്തില്‍ ആര്‍.എസ്.പി മണ്ഡലം സെക്രട്ടറിയും 20വര്‍ഷത്തോളം പഞ്ചായത്ത് അംഗവും പിന്നീട് കോണ്‍ഗ്രസിലത്തെി ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്ന എന്‍. വിജയന്‍പിള്ളയുടെ പേര് ഇടതുമുന്നണി കേന്ദ്രങ്ങളില്‍ ഉയര്‍ന്നത്. പാരമ്പര്യമായി അബ്കാരിയെങ്കിലും ഇദ്ദേഹത്തിന്‍റ ജനസമ്മതിയാണ് ആര്‍.എസ്.പി ഭയന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.