കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വി കൊണ്ട് ആർ.എസ്.പി ഇല്ലാതാകില്ലെന്ന് മുൻ മന്ത്രി ഷിബു ബേബി ജോണ്‍. ചവറയിലുണ്ടായ പരാജയം രാഷ്ട്രീയ വിധിയെഴുത്തല്ല. സാമുദായിക ധ്രുവീകരണമാണ് തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് കാരണമായതെന്ന് വിലയിരുത്തിയതായും അദ്ദേഹം വ്യക്തമാക്കി.
കൊല്ലം ജില്ലയില്‍ മൊത്തത്തില്‍ സുനാമി അടിക്കും പോലുളള ഇടത് തരംഗമായിരുന്നു. രാഷ്ട്രീയത്തിന് അതീതമായ സാമുദായിക ഘടകങ്ങള്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടുണ്ടെന്നും ഷിബു ബേബി ജോൺ മാധ്യമങ്ങളോട് പറഞ്ഞു.
ആർ.എസ്.പിയുടെ ശക്തി കേന്ദ്രമായ കൊല്ലം ജില്ലയിൽ ഒരു സീറ്റിൽ പോലും വിജയിക്കാൻ പാർട്ടി സ്ഥാനാർഥികൾക്ക് സാധിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.