കെ.പി.സി.സിയുടെ അനങ്ങാപ്പാറ നയവും മദ്യനയവും തോൽവിക്ക്​ കാരണമായി –സുധാകരൻ

കണ്ണൂർ: തെരഞ്ഞെടുപ്പിലെ യു.ഡി.എഫിെൻറ തോൽവിക്ക് പിന്നാലെ കെ.പി.സി.സി നേതൃത്വത്തെയും യു.ഡി.എഫ് സർക്കാറിെൻറ നയങ്ങളെയും വിമർശിച്ച് കെ. സുധാകരൻ രംഗത്ത്. കെ.പി.സി.സിയുടെ അനങ്ങാപ്പാറ നയവും യു.ഡി.എഫ് സർക്കാറിെൻറ മദ്യനയവും തിരിച്ചടിയായി. േതാൽവിക്ക് ജില്ലാ നേതൃത്വം മുതൽ എ.െഎ.സി.സി.ക്ക് വരെ ഉത്തരവാദിത്തമുണ്ടെന്നും സുധാകരൻ പറഞ്ഞു.

ഗ്രൂപ്പ് നേതൃത്വങ്ങളെ ഒരുമിച്ച് കൊണ്ടു പോകുന്നതിൽ കെ.പി.സി.സി നേതൃത്വം പരാജയപ്പെട്ടു. പാർട്ടിയും സർക്കാറും രണ്ട് തരത്തിൽ ആരോപങ്ങളുമായി മുന്നോട്ട് പോയി. സോളാർകേസ്, ബാർകോഴ തുടങ്ങിയ ആരോപണങ്ങൾ  ഉയർന്നപ്പോൾ പ്രതിരോധിക്കുന്നതിൽ സർക്കാറും പരാജയപ്പെട്ടു. കണ്ണൂരിൽ സതീശൻ പാച്ചേനി പരാജയപ്പെട്ടത് ഞെട്ടിക്കുന്നതാെണന്നും പരാജയ കാരണം അന്വേഷിക്കുമെന്നും സുധാകരൻ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.