തിരുവനന്തപുരം: ഫാസിസ്റ്റ് മുഖ്യമന്ത്രിയാകാനാണ് പിണറായി വിജയെൻറ ശ്രമമെങ്കില്‍ അതിനെ ചെറുക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പിണറായി മുഖ്യമന്ത്രിയാകാന്‍ തയാറെടുക്കുമ്പോള്‍ സി.പി.എം പ്രവര്‍ത്തകര്‍ അഴിഞ്ഞാടുകായണെന്ന് കയ്പമംഗലത്ത് തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ സി.പി.എം സംഘര്‍ഷത്തില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് ചൂണ്ടിക്കാട്ടി കുമ്മനം ആരോപിച്ചു. എൻ.ഡി.എ യുടെ തെരഞ്ഞെടുപ്പ് അവേലാകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരുമുന്നണികളും എൻ.ഡി.എക്കെതിരെ വ്യാപകമായ കള്ളപ്രചരണമാണ് നടത്തിയതെന്ന് കുമ്മനം പറഞ്ഞു. യു.ഡി.എഫും എൽ.ഡി.എഫും അടിസ്ഥാനരഹിതവും വിദ്വേഷം ജനിപ്പിക്കുന്നതുമായ പ്രചാരണമാണ് നടത്തിയത്. ന്യൂനപക്ഷങ്ങളിൽ സംഭീതി വളർത്തി വോട്ടുകൾ നേടാനാണ് ശ്രമിച്ചത്. അതിൽ അവർ വിജയിക്കുകയും ചെയ്തു. എന്നാൽ ഇതിനെയെല്ലാം മറികടന്ന് നിയമസഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എക്ക് മികച്ച ജയം നേടാൻ കഴിഞ്ഞെന്നും കുമ്മനം കൂട്ടിച്ചേർത്തു. എൻ.ഡി.എയുടെ വോട്ടുവിഹിതം ഒമ്പത് ശതമാനമാണ് ഉയർന്നത്. അധികാരത്തിലേറിയ എൽ.ഡി.എഫിന് 0.03 ശതമാനം വോട്ടാണ് അധികം നേടാനായതെന്നും കുമ്മനം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.