തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെച്ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കമില്ലെന്ന് രമേശ് ചെന്നിത്തല. ഇന്ദിര ഭവനില്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈക്കമാന്‍ഡ് നിര്‍ദേശം വന്നതിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തുകയുള്ളുവെന്നും ഹൈക്കമാന്‍ഡും എം.എല്‍.എമാരും ചേര്‍ന്ന് നേതാവിനെ തെരഞ്ഞെടുക്കുമെന്നും ചെന്നിത്തല പറഞ്ഞു. ഉമ്മന്‍ ചാണ്ടിയാണ് പ്രതിപക്ഷ നേതാവാകാന്‍ യോഗ്യനെന്ന് കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.