യു.ഡി.എഫും ഇന്ന് ചേരുന്നു; വിശദ ചര്‍ച്ചക്ക് സാധ്യതയില്ല

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായ കനത്ത പരാജയത്തിന് പിന്നാലെ യു.ഡി.എഫ് യോഗം ചൊവ്വാഴ്ച. വൈകീട്ട് നാലിന് കെ.പി.സി.സി ആസ്ഥാനത്താണ് യോഗം. തിങ്കളാഴ്ച ചേര്‍ന്ന കെ.പി.സി.സി നിര്‍വാഹകസമിതി യോഗത്തില്‍ തെരഞ്ഞെടുപ്പ് അവലോകനം കാര്യമായി നടക്കാത്ത സാഹചര്യത്തില്‍ ഇന്നത്തെ മുന്നണിയോഗത്തിലും വിശദമായ ചര്‍ച്ചക്ക് സാധ്യതയില്ല. അതേസമയം നിയമസഭയില്‍ പ്രാതിനിധ്യം പോലുമില്ലാതായ ചില കക്ഷികള്‍ തെരഞ്ഞെടുപ്പിലെ തിരിച്ചടി സംബന്ധിച്ച് അവര്‍ക്കുള്ള അമര്‍ഷം ഇന്നത്തെ യോഗത്തില്‍തന്നെ പ്രകടിപ്പിക്കാന്‍ സാധ്യതയുണ്ട്.

തോല്‍വിയുടെ മുഖ്യകാരണങ്ങള്‍ യു.ഡി.എഫിലെ ഒരു പാര്‍ട്ടിയും പൂര്‍ണമായും വിശകലനം ചെയ്തിട്ടില്ല. ലീഗും കോണ്‍ഗ്രസും യോഗങ്ങള്‍ ചേര്‍ന്നെങ്കിലും കാര്യമായ ചര്‍ച്ച ഉണ്ടായില്ല. തെരഞ്ഞെടുപ്പ് ഫലം അടുത്തമാസം നാല്, അഞ്ച് തീയതികളിലായി വിശദമായി ചര്‍ച്ചചെയ്യാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. ആര്‍.എസ്.പി നേതൃയോഗം ചൊവ്വാഴ്ച ചേരും. മറ്റ് പാര്‍ട്ടികളുടെ യോഗങ്ങള്‍ നടക്കാനിരിക്കുന്നതേയുള്ളൂ. ജെ.ഡി.യുവിന്‍െറ യോഗം ജൂണ്‍ ഒന്നിനാണ്. തെരഞ്ഞെടുപ്പ്ഫലം സംബന്ധിച്ച് മുന്നണിയിലെ ഘടകകക്ഷികള്‍ വിശദമായി ചര്‍ച്ചചെയ്തശേഷം മുന്നണിയിലും അങ്ങനെയാകാമെന്ന ധാരണ ഉണ്ടാകാനാണ് സാധ്യത.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.