തൊടുപുഴ: മന്ത്രി സ്ഥാനം ലഭിച്ചില്ളെങ്കിലും എം.എം. മണി ഇനി പാര്‍ട്ടി ചീഫ് വിപ്പിന്‍െറ കുപ്പായമിടും. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായതിനാല്‍ മണി മന്ത്രിയാകുമെന്ന പ്രതീക്ഷയിലായിരുന്നു ഇടുക്കി. ഇതിനിടെയാണ് പാര്‍ട്ടിയുടെ ചീഫ് വിപ്പെന്ന തേടിയത്തെിയത്. ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തില്‍ വെല്ലുവിളികളെ മറികടന്ന് 1109 വോട്ടിനാണ് മണി നിയമസഭയിലത്തെിയത്.
ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് അവര്‍ക്കൊപ്പം നില്‍ക്കുന്ന നേതാവെന്നാണ് ഇടുക്കിക്കാര്‍ എം.എം. മണിക്ക് നല്‍കുന്ന വിശേഷണം. കാര്‍ക്കശ്യക്കാരനായ രാഷ്ട്രീയക്കാരനെങ്കിലും സാധാരണക്കാരുടെ പ്രശ്നങ്ങളില്‍ ഇടപെട്ട് എളുപ്പം പരിഹാരം കാണുന്നയാളെന്ന നിലയില്‍ മണിയാശാന്‍ എന്ന് പേര് വീണു. എന്നാല്‍ വണ്‍, ടു, ത്രീ വിവാദ പ്രസംഗത്തിലൂടെയാണ് ലോകം മണിയെ അറിഞ്ഞതെന്ന് മാത്രം.
കുഞ്ചിത്തണ്ണി ഇരുപതേക്കറിലെ മുണ്ടക്കല്‍ വീട്ടില്‍ എന്നും മണിയാശാനെ കാണാന്‍ ഒരു ആള്‍കൂട്ടം ഉണ്ടാകും. അവരെ മുഴുവന്‍ കണ്ട് വിശേഷങ്ങള്‍ ചോദിച്ച ശേഷം പരിഹാരം കാണാന്‍ കഴിയുന്ന വിഷയത്തില്‍ ഉടന്‍ അനുകൂല മറുപടിയും നല്‍കും. 1944 ഡിസംബര്‍ 12ന് കോട്ടയം ജില്ലയിലെ കിടങ്ങൂരിലായിരുന്നു ജനനം. മുണ്ടക്കല്‍ തറവാട്ടില്‍ മാധവന്‍-ജാനകി ദമ്പതികളുടെ 10 മക്കളില്‍ ആദ്യമകന്‍. ബാല്യത്തിലേ കുടുംബത്തോടൊപ്പം ഹൈറേഞ്ചിലത്തെി. കുടുംബ സാഹചര്യം മൂലം അഞ്ചാം ക്ളാസില്‍ പഠനം നിര്‍ത്തി തോട്ടം തൊഴിലാളിയായി. യൂനിയന്‍ പ്രവര്‍ത്തനത്തിലൂടെ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ എത്തുകയായിരുന്നു.
കര്‍ഷക സംഘം താലൂക്ക് കമ്മിറ്റി അംഗമായി തെരഞ്ഞെടുത്തതാണ് ആദ്യ പാര്‍ട്ടി ചുമതല. 1970ല്‍ ബൈസണ്‍വാലി ലോക്കല്‍ സെക്രട്ടറി, 1971ല്‍ അഞ്ചു പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന രാജാക്കാട് ലോക്കല്‍ സെക്രട്ടറി. ’76ല്‍ താലൂക്ക് സെക്രട്ടറിയും 1978ല്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും 1985ല്‍ അടിമാലി ജില്ലാ സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറിയുമായി. കഴിഞ്ഞ ജനുവരിയില്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമെന്ന നിലയില്‍ പ്രവര്‍ത്തിച്ചു വരുമ്പോഴാണ് ഉടുമ്പന്‍ചോലയില്‍ സ്ഥാനാര്‍ഥിയായത്. 27 വര്‍ഷം തുടര്‍ച്ചയായി ജില്ലാ സെക്രട്ടറിയായിരുന്നതിന്‍െറ അനുഭവ പരിചയവും പുതിയ പദവിക്ക് എം.എം. മണിക്ക് തുണയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.