ചേര്‍ത്തല: നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ ജെ.എസ്.എസ് അധ്യക്ഷ കെ.ആര്‍ ഗൗരിയമ്മയെ സന്ദര്‍ശിച്ചു. ചാത്തനാട്ടുള്ള വസതിയിലത്തെിയാണ് പിണറായി ഗൗരിയമ്മയുമായി കൂടിക്കാഴ്ച നടത്തിയത്. സി.പി.എമ്മിന്‍റെ നിയുക്ത മന്ത്രിമാര്‍ക്കൊപ്പമാണ് ഗൗരിയമ്മയെ കാണാനായി എത്തിയത്. പിറന്നാള്‍ ആഘോഷിക്കുന്ന പിണറായി കേക്ക് മുറിച്ച് ഗൗരിയമ്മക്ക് കൈമാറി. ബുധനാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് അദ്ദേഹം ഗൗരിയമ്മയെ ക്ഷണിച്ചു. ജെ.എസ്.എസ് നേതാക്കളും ചടങ്ങില്‍ സംബന്ധിച്ചു.
ഗൗരിയമ്മയുടെ വസതിയില്‍ നിന്നും ഉച്ച ഭക്ഷണത്തിന് ശേഷം പുന്നപ്രയിലേക്ക് തിരിച്ചു. ഗൗരിയമ്മ എന്നും പാര്‍ട്ടിയുമായി സഹകരിച്ചിട്ടേയുള്ളൂവെന്നും അവരുമായി നീരസമൊന്നുമില്ളെന്നും അതുമായി ബന്ധപ്പെട്ടുയര്‍ന്ന ചോദ്യത്തിന് മറുപടിയായി പിണറായി പറഞ്ഞു.
പിണറായിയും നിയുക്ത മന്ത്രിമാരും വൈകിട്ട് പുന്നപ്ര- വയലാര്‍ രക്ത സാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തും. തുടര്‍ന്ന് സി.പി.എമ്മിന്‍റെ പൊതുസമ്മേളനത്തിലും പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.