കൊല്ലം-എറണാകുളം സ്പെഷ്യല്‍ മെമു നാളെ മുതല്‍; കൂടുതൽ സ്‌റ്റോപ്പുകൾ, സമയത്തിൽ മാറ്റം

കൊച്ചി: കോട്ടയം വഴിയുള്ള കൊല്ലം- എറണാകുളം സ്പെഷ്യല്‍ മെമു സർവീസ് നാളെ മുതല്‍. രണ്ട് സ്റ്റോപ്പുകൾ കൂടി അനുവദിച്ചതോടെ സമയക്രമത്തിൽ മാറ്റമുണ്ടാകും.

തിങ്കൾ മുതൽ വെള്ളിവരെയുള്ള അഞ്ചുദിവസമായിരിക്കും ട്രെയിൻ ഉണ്ടായിരിക്കുന്നത്. എട്ടു കോച്ചുകളുള്ള മെമുവാണ് സർവീസ് നടത്തുന്നത്.

രാവിലെ 5.55ന് കൊല്ലത്തുനിന്നും ആരംഭിച്ച് 9.35ന് എറണാകുളത്ത് എത്തും. തിരിച്ച് 9.50ന് യാത്ര തുടങ്ങി 1.30ന് കൊല്ലത്തെത്തുന്ന രീതിയിലാണ് സർവീസ്. ശാസ്താംകോട്ട, കരുനാഗപ്പള്ളി, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, ഏറ്റുമാനൂര്‍, കുറുപ്പന്തറ, വൈക്കം റോഡ്, പുറവം റോഡ്, മുളംതുരുത്തി, തൃപ്പൂണിത്തുറ എന്നിവയാണ് മറ്റ് സ്റ്റോപ്പുകൾ. 

സമയക്രമം

കൊല്ലം - 05.55

പെരിനാട് - 06.10

മൺറോത്തുരുത്ത് - 06.30

ശാസ്താംകോട്ട - 06.39

കരുനാഗപ്പള്ളി - 06.50

കായംകുളം - 07.05

മാവേലിക്കര - 07.13

ചെങ്ങന്നൂർ - 07.25

തിരുവല്ല - 07.34

ചങ്ങനാശേരി - 07.43

കോട്ടയം - 08.04

ഏറ്റുമാനൂർ - 08.16

കുറുപ്പന്തറ - 08.25

വൈക്കം റോഡ് - 08.34

പിറവം റോഡ് - 08.42

മുളന്തുരുത്തി - 08.53

തൃപ്പൂണിത്തുറ - 09.03

എറണാകുളം ജംക്ഷൻ - 09.35

മടക്കയാത്ര

എറണാകുളം ജംക്ഷൻ - 09.50

തൃപ്പൂണിത്തുറ - 10.08

മുളന്തുരുത്തി - 10.19

പിറവം റോഡ് - 10.32

വൈക്കം റോഡ് - 10.40

കുറുപ്പന്തറ - 10.51

ഏറ്റുമാനൂർ - 11.00

കോട്ടയം - 11.14

ചങ്ങനാശേരി - 11.36

തിരുവല്ല - 11.46

ചെങ്ങന്നൂർ - 11.56

മാവേലിക്കര - 12.09

കായംകുളം - 12.19

കരുനാഗപ്പള്ളി - 12.37

ശാസ്താംകോട്ട - 12.47

മൺറോത്തുരുത്ത് - 12.55

പെരിനാട് - 01.03

കൊല്ലം - 01.30 

Tags:    
News Summary - Kollam- Ernakulam special memu from tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.