കെ.എസ്​.ആർ.ടി.സി ബസുകൾ കട്ടപ്പുറത്ത്​; ഡിപ്പോകളിൽ സ്​പെയർ പാർട്​സ്​ ക്ഷാമം രൂക്ഷം

തൊ​ടു​പു​ഴ: ബ​സു​ക​ള്‍ക്ക് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​നാ​വ​ശ്യ​മാ​യ സ്‌​പെ​യ​ര്‍ പാ​ര്‍ട്‌​സു​ക​ൾ ല​ഭി​ക്കാ​ത്ത​ത്​ ജി​ല്ല​യി​ലെ കെ.​എ​സ്.​ആ​ര്‍.​ടി.​സി സ​ർ​വി​സു​ക​ളെ ബാ​ധി​ക്കു​ന്നു. ഇ​തു​മൂ​ലം തൊ​ടു​പു​ഴ ഉ​ള്‍പ്പെ​ടെ പ​ല ഡി​പ്പോ​ക​ളി​ലും സ​ര്‍വി​സു​ക​ള്‍ കൃ​ത്യ​മാ​യി ന​ട​ത്താ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യു​മു​ണ്ട്.

ബ​സു​ക​ള്‍ ക​ട്ട​പ്പു​റ​ത്താ​കു​ന്ന​തോ​ടെ പ​ല റൂ​ട്ടു​ക​ളി​ലും യാ​ത്ര​ക്കാ​രും ദു​രി​ത​ത്തി​ലാ​ണ്. ഓ​ട്ട​ത്തി​നി​ടെ ബ്രേ​ക്ക് ന​ഷ്ട​പ്പെ​ടു​ന്ന​തും ട​യ​ര്‍ പൊ​ട്ടു​ന്ന​തു​മാ​യ സം​ഭ​വ​ങ്ങ​ളും ആ​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. തൊ​ടു​പു​ഴ ഡി​പ്പോ​യി​ല്‍ മു​മ്പ്​ 56 ഷെ​ഡ്യൂ​ള്‍ ഓ​പ​റേ​റ്റ് ചെ​യ്തി​രു​ന്ന സ്ഥാ​ന​ത്ത് ഇ​പ്പോ​ള്‍ 48 എ​ണ്ണ​മാ​ണ്​ ന​ട​ത്തു​ന്ന​ത്. ആ​കെ 55 ബ​സു​ക​ളാ​ണ് ഡി​പ്പോ​യി​ലു​ള്ള​ത്. വൈ​ക്കം, ചേ​ല​ച്ചു​വ​ട് റൂ​ട്ടി​ലോ​ടു​ന്ന ബ​സു​ക​ള്‍ മി​ക്ക​ദി​വ​സ​വും പ​ണി​മു​ട​ക്കു​ന്ന​താ​യി യാ​ത്ര​ക്കാ​ര്‍ പ​റ​യു​ന്നു.

ഹൈ​റേ​ഞ്ച് റൂ​ട്ടി​ല്‍ സ​ര്‍വി​സ് ന​ട​ത്തു​ന്ന ബ​സു​ക​ള്‍ക്ക് പ്ര​ധാ​ന​മാ​യും ഇ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ക​രാ​റു​ക​ളാ​ണ് ഉ​ണ്ടാ​കാ​റു​ള്ള​ത്. സ്‌​പെ​യ​ര്‍പാ​ര്‍ട്‌​സ് ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ല്‍ എ​ന്‍ജി​ന്‍ ത​ക​രാ​റി​ലാ​യി കി​ട​ക്കു​ന്ന ഏ​തെ​ങ്കി​ലും ബ​സി​ല്‍നി​ന്ന് പാ​ര്‍ട്‌​സ് എ​ടു​ത്തു​മാ​റ്റി​യി​ട്ടാ​ണ് അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ല്‍ താ​ൽ​ക്കാ​ലി​ക​മാ​യി പ്ര​ശ്‌​നം പ​രി​ഹ​രി​ക്കു​ന്ന​ത്.

ക​ട്ട​പ്പ​ന ഡി​പ്പോ​യി​ല്‍ മെ​ക്കാ​നി​ക്ക​ല്‍ ജീ​വ​ന​ക്കാ​രു​ടെ കു​റ​വാ​ണ് ഏ​റെ ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്ന​ത്. ഇ​തി​നാ​ല്‍ വാ​ഹ​ന​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി യ​ഥാ​സ​മ​യം പൂ​ര്‍ത്തി​യാ​ക്കാ​ന്‍ സാ​ധി​ക്കാ​തെ വ​രു​ന്നു​വെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

മു​മ്പ്​ 18 മെ​ക്കാ​നി​ക്ക​ല്‍ ജീ​വ​ന​ക്കാ​രാ​ണ് ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന​ത്. നി​ല​വി​ല്‍ 12 പേ​ര്‍ മാ​ത്ര​മാ​ണു​ള്ള​ത്. സ്‌​പെ​യ​ര്‍ പാ​ര്‍ട്‌​സു​ക​ള്‍ എ​ത്തി​യാ​ലും ജീ​വ​ന​ക്കാ​ര്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ യ​ഥാ​സ​മ​യം അ​റ്റ​കു​റ്റ​പ്പ​ണി പൂ​ര്‍ത്തി​യാ​ക്കാ​നും സാ​ധി​ക്കാ​റി​ല്ല.

ഒ​രു വ​ര്‍ഷ​മാ​യി മൂ​ന്നാ​ര്‍ ഡി​പ്പോ​യി​ല്‍ സ്‌​പെ​യ​ര്‍ പാ​ര്‍ട്‌​സു​ക​ളു​ടെ കു​റ​വ് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ളു​ടെ ലി​സ്റ്റ് ആ​ലു​വ​യി​ലു​ള്ള റീ​ജ​ന​ല്‍ വ​ർ​ക്ക്​ ഷോ​പ്പി​ലേ​ക്ക് ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ല്‍ ഡി​പ്പോ എ​ന്‍ജി​നീ​യ​ര്‍ ന​ല്‍കു​മെ​ങ്കി​ലും ട​യ​ര്‍ ഒ​ഴി​കെ​യു​ള്ള യ​ന്ത്ര​ഭാ​ഗ​ങ്ങ​ള്‍ വ​ല്ല​പ്പോ​ഴും മാ​ത്ര​മാ​ണ് ല​ഭി​ക്കു​ന്ന​ത്. അ​ന്ത​ര്‍ സം​സ്ഥാ​ന സ​ര്‍വി​സ് ഉ​ള്‍പ്പെ​ടെ 30 സ​ര്‍വി​സു​ക​ളാ​ണ് മൂ​ന്നാ​ര്‍ ഡി​പ്പോ​യി​ല്‍നി​ന്ന്​ ദി​വ​സ​വും ന​ട​ത്തു​ന്ന​ത്. നെ​ടു​ങ്ക​ണ്ട​ത്ത് ബ്രേ​ക്ക് ഡ്രം ​ഉ​ള്‍പ്പെ​ടെ​യു​ള്ള അ​ടി​യ​ന്ത​ര പാ​ര്‍ട്‌​സു​ക​ള്‍ ല​ഭി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം. ഹൈ​റേ​ഞ്ചി​ല്‍നി​ന്ന്​ ദീ​ര്‍ഘ​ദൂ​ര സ​ര്‍വി​സു​ക​ള്‍ ന​ട​ത്തു​ന്ന ബ​സു​ക​ള്‍ക്ക് ട​യ​ര്‍, ബ്രേ​ക്ക് സം​വി​ധാ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ക​രാ​റു​ക​ള്‍ പ​തി​വാ​യി ഉ​ണ്ടാ​കാ​റു​ണ്ട്.

പ​ഴ​ക്കം​ചെ​ന്ന ബ​സു​ക​ളാ​ണ് മൂ​ല​മ​റ്റ​ത്തു​നി​ന്ന്​ വാ​ഗ​മ​ണ്‍ റൂ​ട്ടി​ല​ട​ക്കം സ​ര്‍വി​സ് ന​ട​ത്തു​ന്ന​ത്. സ്‌​പെ​യ​ര്‍ പാ​ര്‍ട്‌​സി​ന്റെ കു​റ​വു​മൂ​ലം വാ​ഹ​ന​ങ്ങ​ള്‍ യ​ഥാ​സ​മ​യം അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ന്‍ സാ​ധി​ക്കാ​റി​ല്ല. ഇ​ത് വ​ലി​യ അ​പ​ക​ട​സാ​ധ്യ​ത​യാ​ണ് ഉ​ണ്ടാ​ക്കു​ന്ന​ത്. മു​ന്‍കാ​ല​ങ്ങ​ളി​ല്‍ ബ​സു​ക​ള്‍ക്ക്​ ആ​വ​ശ്യ​മാ​യ സ്‌​പെ​യ​ര്‍ പാ​ര്‍ട്‌​സു​ക​ള്‍ ഡി​പ്പോ​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്നു. ഇ​പ്പോ​ള്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​വ എ​ത്തി​ച്ചു ന​ല്‍കു​ക​യാ​ണ് പ​തി​വ്. ഇ​തു​മൂ​ലം അ​റ്റ​കു​റ്റ​പ്പ​ണി വൈ​കു​ന്നു​ണ്ട്.

Tags:    
News Summary - KSRTC buses lack of Spare parts at depots

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.