പിണറായി വിജയന്‍ സ്വന്തം നാട്ടില്‍ സമാധാനം ഉറപ്പാക്കണമെന്ന് കുമ്മനം

കണ്ണൂര്‍: കേരളത്തിലെ ജനങ്ങള്‍ക്ക് സമാധാനവും സന്തോഷവും പൗരാവകാശവും ഉറപ്പ് നല്‍കിക്കൊണ്ട് അധികാരത്തിലേറാന്‍ ശ്രമിക്കുന്ന പിണറായി വിജയന്‍ ആദ്യം സ്വന്തം നാട്ടില്‍ ഇതെല്ലാം ഉറപ്പാക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍. സ്വന്തം നാട്ടുകാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കാന്‍ കഴിയാത്ത പിണറായി എങ്ങനെ കേരളത്തിന്‍റെ മുഴുവന്‍ ജനങ്ങളുടെയും സമാധാനം കാത്തുസൂക്ഷിക്കുമെന്നും കുമ്മനം ചോദിച്ചു.

തെരഞ്ഞെടുപ്പിന് ശേഷം അക്രമങ്ങളില്‍ ഉള്‍പ്പെട്ടവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് പറയാതെ ബി.ജെ.പി.യെ മാത്രം കുറ്റപ്പെടുത്തുകയാണ് പിണറായി. അദ്ദേഹത്തിന്‍റെ രാഷ്ട്രീയ മുല്യച്യുതിയെയാണ് ഇത് കാണിക്കുന്നത്. നാട്ടില്‍ മനുഷ്യാവകാശ ധ്വംസനം തുടര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ അതിന് ഇരയാകുന്നവരുടെ സങ്കടങ്ങള്‍ കേള്‍ക്കാനുള്ള മനസെങ്കിലും പിണറായി വിജയനുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

 

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.