ലാവലിന്‍: പിണറായിക്കെതിരായ റിവിഷന്‍ ഹരജി ഉടന്‍ പരിഗണിക്കണമെന്ന്

കൊച്ചി: ലാവലിന്‍ കേസില്‍ പിണറായി വിജയനുള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരായ റിവിഷന്‍ ഹരജി എത്രയും വേഗം പരിഗണിക്കമെന്ന് ആവശ്യപ്പെട്ട് ഹരജി. സി.ബി.ഐ കോടതി വിധിക്കെതിരെ സി.ബി.ഐയും മറ്റും സമര്‍പ്പിച്ച റിവിഷന്‍ ഹരജി പരിഗണനയിലിരിക്കെ പിണറായി വിജയന്‍ എം.എല്‍.എയും മുഖ്യമന്ത്രിയും ആയ പശ്ചാത്തലം ചൂണ്ടിക്കാട്ടി ക്രൈം എഡിറ്റര്‍ നന്ദകുമാറാണ് ഹൈകോടതിയെ സമീപിച്ചത്. 2013 നവംമ്പര്‍ 21ന് സമര്‍പ്പിച്ച റിവിഷന്‍ ഹരജി 2016 ഫെബ്രുവരിയിലാണ് അവസാനമായി പരിഗണിച്ചത്. ഏപ്രിലിലാണ് പിന്നീട് പരിഗണിക്കേണ്ടിയിരുന്നത്. എന്നാല്‍, ഇതുവരെ പരിഗണിച്ചില്ല.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.