തൃശൂര്‍: ഈവര്‍ഷം തൃശൂര്‍ പൂരം വെടിക്കെട്ടിന് ഉപയോഗിച്ച പടക്കങ്ങള്‍ പൂര്‍ണമായും നിയമവിരുദ്ധമെന്ന് എക്സ്പ്ളോസീവ് വകുപ്പ്.
പൂരത്തിന് ഉപയോഗിച്ച അമിട്ട്, ഡൈനാമിറ്റ്, കുഴിമിന്നല്‍, നിലയമിട്ട് എന്നിവ 2008ലെ എക്സ്പ്ളോസീവ് നിയമപ്രകാരം നിയമവിരുദ്ധ പടക്ക ഇനങ്ങളാണെന്നും പൊതുപ്രദര്‍ശനത്തിനായി ഇവ കത്തിക്കുന്നത് ചട്ടവിരുദ്ധമാണെന്നും കൊച്ചിയിലെ പെട്രോളിയം ആന്‍ഡ് എക്സ്പ്ളോസീവ് സേഫ്ടി ഓര്‍ഗനൈസേഷനിലെ (പി.ഇ.എസ്.ഒ) ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്സ്പ്ളോസീവ് എസ്.എം. കുല്‍ക്കര്‍ണി വ്യക്തമാക്കി.
പൂരം വെടിക്കെട്ടുകളുടെ വിഡിയോ ദൃശ്യങ്ങളടക്കം ഹെറിട്ടേജ് അനിമല്‍ ടാസ്ക്ഫോഴ്സ് നല്‍കിയ പരാതിക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പരവൂര്‍ വെടിക്കെട്ട് ദുരന്തത്തിന്‍െറ പശ്ചാത്തലത്തില്‍ വെടിക്കെട്ടിന് നിയന്ത്രണം വേണമെന്ന ആവശ്യമുയരുന്നതിനിടെ സര്‍ക്കാറിനെ സമ്മര്‍ദത്തിലാക്കി ഉന്നത ഇടപെടലോടെയാണ് പൂരം വെടിക്കെട്ട് നടത്തിയത്. മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, വനംമന്ത്രി എന്നിവര്‍ തൃശൂരിലത്തെി ഇളവുകളോടെ വെടിക്കെട്ടിനും ആനയെഴുന്നള്ളിപ്പിനും അനുമതി നല്‍കുകയായിരുന്നു.
മുകളില്‍പോയി കത്തുന്ന തരത്തിലുള്ള ഏരിയല്‍ ഡിസ്പ്ളേ ഇനം പടക്കങ്ങള്‍ സംസ്ഥാനത്ത് വിതരണം ചെയ്യാന്‍ പി.ഇ.എസ്.ഒ ആറ് പേര്‍ക്കാണ് ലൈസന്‍സ് നല്‍കിയിട്ടുള്ളത്. തൃശൂര്‍ പൂരത്തിന് ഏരിയല്‍ ഡിസ്പ്ളേ നടത്തിയ മുണ്ടത്തിക്കോട് സതീശനും ചാലക്കുടിയിലെ സ്റ്റെബിനും ഇവരില്‍ ഉള്‍പ്പെടുന്നില്ളെന്നും വകുപ്പ് അധികൃതര്‍ വെളിപ്പെടുത്തി. പൂരം വെടിക്കെട്ടിന് അനുമതി നല്‍കിയത് തൃശൂര്‍ എ.ഡി.എം ആണ്.
2003ലെ എക്സ്പ്ളോസീവ് നിയമപ്രകാരം പരമാവധി 15 കിലോ പടക്കം പൊട്ടിക്കാനുള്ള ലൈസന്‍സ് അനുവദിക്കാനേ എ.ഡി.എമ്മിന് അധികാരമുള്ളൂ.
ഈ സാചര്യത്തില്‍ 2000 കിലോ പടക്കം കത്തിക്കാന്‍ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ക്ക് അനുമതി നല്‍കിയത് നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പരവൂര്‍ ദുരന്ത പശ്ചാത്തലത്തില്‍ ഏപ്രില്‍ 12ന് ചാലക്കുടിയിലെ പടക്കശാലയില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ മൂവായിരത്തോളം കിലോ ഡൈനാമിറ്റും ഗുണ്ടുമടക്കം നിരോധിത പടക്കങ്ങള്‍ പിടിച്ചെടു ത്തിരുന്നു.
ചാലക്കുടി കോടതിയുടെ ഉത്തരവുണ്ടായിട്ടും പി.ഇ.എസ്.ഒ ഇവ ഇനിയും പരിശോധിച്ചിട്ടില്ല. ഇതിനിടെ, നിരോധിത സ്ഫോടകവസ്തുവായ പൊട്ടാസ്യം ക്ളോറൈറ്റ് വെടിക്കെട്ടിന് ഉപയോഗിച്ചതായി പൊലീസും കണ്ടത്തെിയിരുന്നു. പൂരത്തില്‍ ആന പീഡനമുണ്ടായെന്ന് മൃഗസംരക്ഷണ വകുപ്പ് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കെയാണ് പുതിയ വിവാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.