മൂന്നാര്‍: മൂന്നാറിന്‍െറ കാലാവസ്ഥക്ക് കോട്ടംതട്ടുന്ന നിര്‍മാണങ്ങള്‍ നിര്‍ത്തിവെപ്പിക്കാന്‍ ദേവികുളം ആര്‍.ഡി.ഒ സബിന്‍ സമീദ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലാ കലക്ടറുടെ എന്‍.ഒ.സിയില്ലാതെ മൂന്നാര്‍ അടക്കമുള്ള എട്ട് വില്ളേജുകളില്‍ നടത്തുന്ന അനധികൃത നിര്‍മാണങ്ങള്‍ക്കാണ് ആര്‍.ഡി.ഒ സ്റ്റോപ് മെമ്മോ നല്‍കിയത്. ദേവികുളം, ചിന്നക്കനാല്‍, ശാന്തന്‍പാറ, വെള്ളത്തൂവല്‍, ആനവിലാസം, ബൈസണ്‍വാലി തുടങ്ങിയ വില്ളേജുകളില്‍ തഹസില്‍ദാറുടെ നിജസ്ഥിതി സര്‍ട്ടിഫിക്കറ്റിന്‍െറ മറവില്‍ പഞ്ചായത്തില്‍നിന്ന് കെട്ടിടനിര്‍മാണ അനുമതി വാങ്ങി ഭൂമാഫിയകള്‍ വന്‍കിട കെട്ടിടങ്ങള്‍ നിര്‍മിക്കുന്നുണ്ട്. മൂന്നാര്‍, ആനച്ചാല്‍, പള്ളിവാസല്‍, ലക്ഷ്മി തുടങ്ങിയ മേഖലകളിലെ ചോലവനങ്ങളും തോടുകളും കൈയടക്കിയാണ് നിര്‍മാണങ്ങള്‍ കൂടുതലും നടക്കുന്നത്.
മൂന്നാര്‍, ഉടുമ്പന്‍ചോല താലൂക്കുകളിലെ സര്‍ക്കാര്‍ ഭൂമി സംരക്ഷിക്കുന്നതിനും അനധികൃത കൈയേറ്റങ്ങള്‍ കണ്ടത്തെി ഒഴിപ്പിക്കുന്നതിനും ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ റിട്ട. പട്ടാളക്കാരടങ്ങുന്ന ഭൂസംരക്ഷണ സേനയെ നിയമിച്ചിരുന്നു. എന്നാല്‍, ഈ സേനയുടെ പ്രവര്‍ത്തനങ്ങള്‍ പ്രഹസനമായി. പഞ്ചായത്തില്‍നിന്ന് ലഭിക്കുന്ന മോഡിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിന്‍െറ മറവില്‍ മൂന്നാറിലും സമീപ വില്ളേജുകളിലും നടത്തുന്ന ക്രമക്കേടുകളും നിര്‍മാണങ്ങളും സേനയുടെ ശ്രദ്ധയില്‍പ്പെട്ടെങ്കിലും മൗനാനുവാദം നല്‍കുന്ന സ്ഥിതിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.