അലനല്ലൂര്‍ (പാലക്കാട്): സംസ്ഥാനത്ത് എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലയില്‍ വര്‍ധിച്ചുവരുന്ന കച്ചവടതാല്‍പര്യങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എടത്തനാട്ടുകരയില്‍ സമാപിച്ച എം.എസ്.എം സംസ്ഥാന പ്രിതിനിധി സമ്മേളനം ആവശ്യപ്പെട്ടു. പ്ളസ് വണ്‍ മുതലുള്ള കോഴ്സുകളിലേക്ക് മാനേജ്മെന്‍റുകള്‍ വിദ്യാര്‍ഥികളില്‍നിന്ന് വന്‍ തുകയാണ് സംഭാവനയായി ഈടാക്കുന്നത്. സര്‍ക്കാര്‍ ശമ്പളത്തോടും ഗ്രാന്‍േറാടും കൂടി പ്രവര്‍ത്തിക്കുന്ന എയ്ഡഡ് മേഖലയില്‍ കോഴ തടയുന്നതിനായി നിയമം കൊണ്ടുവരണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
വിസ്ഡം ഗ്ളോബല്‍ ഇസ്ലാമിക് മിഷന്‍െറ ഭാഗമായി എടത്തനാട്ടുകര ദാറുല്‍ ഖുര്‍ആനില്‍ സംഘടിപ്പിച്ച എം.എസ്.എം സംസ്ഥാന പ്രതിനിധി സമ്മേളനത്തിന്‍െറ സമാപന സമ്മേളനം നിയുക്ത എം.എല്‍.എ മുഹമ്മദ് മുഹ്സിന്‍ ഉദ്ഘാടനം ചെയ്തു. എം.എസ്.എം സംസ്ഥാന വൈസ് പ്രസിഡന്‍റ് പി.പി. നസീഫ് അധ്യക്ഷത വഹിച്ചു. മലപ്പുറം ജാമിഅ അല്‍ഹിന്ദ് ലെക്ചറര്‍ മുഹമ്മദ് സ്വാദിഖ് മദീനി, എം.എസ്.എം സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ടി.കെ. ത്വല്‍ഹത്ത് സ്വലാഹി, ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡന്‍റ് റഷീദ് കൊടക്കാട്ട് എന്നിവര്‍ ക്ളാസെടുത്തു.
എം.എസ്.എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. പി.എന്‍. ശബീല്‍, പി.കെ. അംജദ്, എ.പി. മുനവ്വിര്‍ സ്വലാഹി, കെ.പി. മുഹമ്മദ് ഷമീല്‍, പി. ലുബൈബ്, സി. അബ്ദുറഹ്മാന്‍, താഹാ റഷാദ്, ഇന്‍ഷാദ് സ്വലാഹി, അബ്ദുല്‍ഹമീദ് ഇരിങ്ങല്‍ത്തൊടി എന്നിവര്‍ സംസാരിച്ചു. വിദ്യാനിധി സ്കൂള്‍കിറ്റ്, ഈദ് കിസ്വ, ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ, മീഡിയ വര്‍ക് ഷോപ്പ്, എമിനന്‍സ് ഓര്‍ഗനൈസേഴ്സ് മീറ്റ്, റമദാന്‍ പോസ്റ്റര്‍ പ്രദര്‍ശനം, ഇഫ്താര്‍ സംഗമം, ഇല്‍ഫ ഈദ് മീറ്റ് എന്നിങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന പ്രതിനിധി സമ്മേളനം അന്തിമരൂപം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.