പാലക്കാട്: ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍െറ സാന്നിധ്യത്തില്‍ ചേര്‍ന്ന പാര്‍ട്ടി ജില്ലാ സമിതിയില്‍ പാലക്കാട്ടെ സ്ഥാനാര്‍ഥിയായിരുന്ന ശോഭ സുരേന്ദ്രനെതിരെ രൂക്ഷ വിമര്‍ശം. ശോഭയുടെ നടപടികള്‍ക്കെതിരെ ജില്ലാ നേതാക്കളില്‍ ഭൂരിപക്ഷവും രംഗത്തുവന്നു. മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പാളിച്ച തെരഞ്ഞെടുപ്പില്‍ അടിമുടി പ്രതിഫലിച്ചതായി നേതാക്കള്‍ ആരോപിച്ചു.
സംസ്ഥാന സെക്രട്ടറിയും പാലക്കാട് നഗരസഭാ വൈസ് ചെയര്‍മാനുമായ സി. കൃഷ്ണകുമാറായിരുന്നു സ്ഥാനാര്‍ഥിയെങ്കില്‍ മണ്ഡലത്തില്‍ വിജയസാധ്യത കൂടുതലായിരുന്നു. ശോഭ സുരേന്ദ്രന്‍ ജില്ലാ ഭാരവാഹികളെയും പ്രവര്‍ത്തകരെയും മുഖവിലക്കെടുത്തില്ല. ധാര്‍ഷ്ട്യം നിറഞ്ഞ പെരുമാറ്റമായിരുന്നു. രാവിലെ ഒമ്പതിനുശേഷമാണ് പ്രചാരണത്തിനിറങ്ങിയിരുന്നത്. ശോഭയുടെ വീട് കയറിയുള്ള പ്രചാരണവും ജനസമ്പര്‍ക്ക പരിപാടിയും ഫലപ്രദമായിരുന്നില്ളെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.
സി. കൃഷ്ണകുമാര്‍ വലിയ പ്രതിസന്ധികള്‍ മറികടന്ന് തിളക്കമാര്‍ന്ന പ്രകടനമാണ് മലമ്പുഴ മണ്ഡലത്തില്‍ കാഴ്ചവെച്ചത്. കൃഷ്ണകുമാറിനെ പോലുള്ള നേതാവിനെതിരെ അമിത് ഷാക്ക് പരാതി നല്‍കുകയും അക്കാര്യം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുകയും ചെയ്ത നടപടി കടുത്ത അപരാധമാണെന്നും ഇത് പാര്‍ട്ടിയെക്കുറിച്ച് സമൂഹത്തില്‍ അവമതി ഉണ്ടാക്കിയതായും ജില്ലാ നേതാക്കള്‍ കുറ്റപ്പെടുത്തി. ശോഭയുടെ പരാതി മാധ്യമങ്ങളില്‍ വരാനിടയായതിനെ കുറിച്ച് അന്വേഷിക്കുമെന്ന് കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.