ജിഷ ലൈംഗിക പീഡനത്തിന് ഇരയായെന്ന് സ്ഥിരീകരണം

കൊച്ചി: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ദലിത് നിയമ വിദ്യാര്‍ഥിനി ജിഷ ലൈംഗിക പീഡനത്തിനിരയായെന്ന് പൊലീസ് സ്ഥിരീകരിച്ചു. തിരുവനന്തപുരം മേഖലാ കെമിക്കല്‍ എക്സാമിനര്‍ ലാബില്‍ നടന്ന പരിശോധനയില്‍ ലൈംഗിക പീഡനം മൂലമുണ്ടാകുന്ന മുറിവ് ജിഷയുടെ ജനനേന്ദ്രിയത്തില്‍ കണ്ടത്തെി. ഇതേതുടര്‍ന്ന് ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ച് കൊലപ്പെടുത്തിയതിന് കേസെടുക്കുമെന്ന് അന്വേഷണ സംഘാംഗം ‘മാധ്യമ’ത്തോട് പറഞ്ഞു.

മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ച് പലതവണ കുത്തി വികൃതമാക്കിയതിനാല്‍ ലൈംഗിക പീഡനം നടന്നോ എന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നില്ല. തുടര്‍ന്നാണ് ജനനേന്ദ്രിയ സ്രവങ്ങളും മറ്റും രാസപരിശോധനക്ക് അയച്ചത്. ഇതിന്‍െറ ഫലം ഒരാഴ്ച മുമ്പ് തിരുവനന്തപുരം മേഖലാ കെമിക്കല്‍ എക്സാമിനര്‍ ലാബില്‍നിന്ന് ആലപ്പുഴ ഫോറന്‍സിക് വിഭാഗത്തിന് അയച്ചിരുന്നു. അത് കഴിഞ്ഞ ദിവസം പൊലീസിന് ലഭിച്ചു. ഇതോടെ ജിഷയുടെ കൊലപാതകം ഡല്‍ഹി നിര്‍ഭയ മാതൃകയില്‍ തന്നെയാണെന്ന് വ്യക്തമാവുകയാണ്.

ഘാതകന് ജിഷയെ ലൈംഗികമായി പീഡിപ്പിക്കല്‍ മാത്രമായിരുന്നോ ലക്ഷ്യമെന്ന് പൊലീസ് അന്വേഷിച്ചുവരുകയാണ്. അതിനിടെ, ബംഗാളിലേക്ക് അന്വേഷണത്തിന് പോയ സംഘം തിരിച്ചത്തെി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.