കൊച്ചി: ജിഷ വധവുമായി ബന്ധപ്പെട്ട അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്ന് കൊച്ചി റേഞ്ച് ഐ.ജി ഹൈകോടതിയില്‍. ആത്മാര്‍ഥതയോടെയും നിഷ്പക്ഷമായും സ്വാധീനങ്ങളില്ലാതെയുമാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നതെന്നും മൃതദേഹം ദഹിപ്പിച്ചത് ജിഷയുടെ ബന്ധുക്കളുടെ അപേക്ഷ പ്രകാരമാണെന്നും ഐ.ജി മഹിപാല്‍ യാദവ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. പോസ്റ്റ്മോര്‍ട്ടം സംബന്ധിച്ച ആരോപണങ്ങള്‍ ശരിയല്ല. വീട്ടില്‍ തനിച്ചായിരിക്കെ 2016 ഏപ്രില്‍ 28ന് പകല്‍ 12നും രാത്രി ഒമ്പതിനുമിടയിലാണ് ജിഷ കൊല്ലപ്പെട്ടതെന്നാണ് കണ്ടത്തെിയത്. സംഭവമറിഞ്ഞ് 15 മിനിറ്റിനകം എസ്. ഐ സ്ഥലത്തത്തെിയിരുന്നു.
രാത്രി 9.30ന് എസ്.പിയും ഡിവൈ.എസ്.പിയും സ്ഥലത്തത്തെി. പിറ്റേദിവസം ഫോറന്‍സിക് വിദഗ്ധരും, വിരലടയാള വിദഗ്ധരും, ഡോഗ് സ്ക്വാഡും, ഫോട്ടോഗ്രാഫറും സ്ഥലത്തത്തെി. 30ന് ഐ. ജി സ്ഥലം പരിശോധിച്ചു. ലഭ്യമായ എല്ലാ തെളിവുകളും പരിശോധിച്ചാണ് അന്വേഷണം നടത്തുന്നത്.
അനസ് എന്നയാള്‍ നല്‍കിയ പരാതിയില്‍ കുറുപ്പംപടി പൊലീസാണ് കൊലപാതകക്കുറ്റമുള്‍പ്പെടെ ചുമത്തി അന്വേഷണം നടത്തുന്നത്. ബലാത്സംഗത്തിനും കേസെടുത്തിട്ടുണ്ട്. പട്ടിക വിഭാഗ പീഡന നിരോധ നിയമ പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 28 പേരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് ഇതുവരെ കേസ് അന്വേഷിച്ചത്. ബലാത്സംഗത്തിന് കൂടി കേസെടുത്തതിനാല്‍ അന്വേഷണം തെറ്റായ രീതിയിലാണ് നടത്തിയതെന്ന ആരോപണത്തില്‍ കഴമ്പില്ല. രണ്ട് പൊലീസുകാരെ സംഭവ ദിവസം രാത്രി വീടിന് കാവല്‍ നിര്‍ത്തിയിരുന്നു.
പോസ്റ്റുമോര്‍ട്ടത്തിനുശേഷം പിറ്റേദിവസം വൈകുന്നേരം 6.45 നാണ് ജിഷയുടെ പിതാവിന്‍െറ സഹോദരന് മൃതദേഹം കൈമാറുന്നത്. മൃതദേഹം ദഹിപ്പിക്കണമെന്നാവശ്യപ്പെട്ട് കുറുപ്പംപടി എസ്. ഐക്ക് ജിഷയുടെ അമ്മാവന്‍ സുരേഷ് അപേക്ഷ നല്‍കി. പെരുമ്പാവൂര്‍ മുനിസിപ്പാലിറ്റിയുടെ വൈദ്യുതി ശ്മശാനത്തില്‍ മൃതദേഹം ദഹിപ്പിക്കുന്നതിന്‍െറ ഉത്തരവാദിത്തം ഏറ്റെടുത്ത് സഹോദരി ദീപയും സമ്മതപത്രം നല്‍കി. മതാചാര പ്രകാരമാകണം സംസ്കാരമെന്ന നിലയിലാണ് ഇവരെല്ലാം അപേക്ഷ നല്‍കിയത്. കുറുപ്പംപടി എസ്.എച്ച്.ഒ ബന്ധുക്കള്‍ക്ക് എന്‍.ഒ.സിയും പഞ്ചായത്ത് പ്രസിഡന്‍റ് സൗമിനി ബാബു സര്‍ട്ടിഫിക്കറ്റും നല്‍കിയ ശേഷമാണ് പിന്നീട് മ്യതദേഹം ദഹിപ്പിച്ചത്.
പല്ല്, നഖം, മുടി, ആന്തരികാവയവങ്ങള്‍, രക്തസാമ്പ്ള്‍ തുടങ്ങിയവ പോസ്റ്റ്മോര്‍ട്ടം സമയത്ത് ശേഖരിച്ച് സൂക്ഷിച്ചിട്ടുണ്ട്. ഫോറന്‍സിക് തെളിവുകളും ശേഖരിച്ചിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം സമയത്തെ വീഡിയോയും ഫോട്ടോകളും കൈവശമുണ്ടെന്നും ഐ. ജി വിശദീകരിക്കുന്നു.
നേരത്തേ ജിഷയുടെ മാതാവ് ബൈക്കപകടം സംബന്ധിച്ച് കുറുപ്പംപടി പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലെ പ്രതി അസം സ്വദേശിയായ അനര്‍ ഹസനെതിരെ കുറ്റപത്രം നല്‍കിയിട്ടുണ്ട്. ജിഷയുടെ കൊലപാതകവുമായി എന്തെങ്കിലും ബന്ധം ഈ സംഭവത്തിന് ഉണ്ടോയെന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തിയിരുന്നു. ഈ സംഭവത്തിന് തൊട്ടു മുമ്പത്തെ ദിവസം രാത്രി വീടിനുനേരെ കല്ളേറുണ്ടായി എന്ന ആരോപണം പൊലീസ് സ്റ്റേഷനില്‍ പരാതിയായി വന്നിട്ടില്ല. ആലപ്പുഴ മെഡിക്കല്‍ കോളജിലെ അസോസിയേറ്റ് പ്രഫസറും ഡെപ്യൂട്ടി പൊലീസ് സര്‍ജനുമായ ഡോ. ലിസ ജോണിന്‍െറയും മെഡിക്കല്‍ ഓഫിസര്‍ ഡോ. അംജിത് ഇ. കുട്ടിയുടെയും നേതൃത്വത്തിലാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്.
പോസ്റ്റ്മോര്‍ട്ടം നടത്തിയത് പി.ജി വിദ്യാര്‍ഥിയാണെന്നും പൊലീസ് സര്‍ജന്‍ ഇല്ലായിരുന്നുവെന്നുമുള്ള ആരോപണം ശരിയല്ളെന്നും ഐ.ജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.