സോളാര്‍ കമീഷന്‍െറ കാലാവധി നീട്ടി

തിരുവനന്തപുരം: സോളാര്‍ കുംഭകോണം അന്വേഷിക്കുന്ന ജ. ശിവരാജന്‍ കമീഷന്‍െറ കാലാവധി ആറു മാസത്തേക്കുകൂടി ദീര്‍ഘിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഒക്ടോബര്‍ 28നാണ് കമീഷന്‍ കാലാവധി അവസാനിക്കുന്നത്. എന്നാല്‍, പുതിയ വെളിപ്പെടുത്തലുകളുടെ സാഹചര്യത്തില്‍ കാലാവധി നീട്ടി നല്‍കണമെന്ന് കമീഷന്‍ ആവശ്യപ്പെട്ടിരുന്നു. ആരോഗ്യ വകുപ്പില്‍ ലാബ് ടെക്നീഷ്യന്‍ ഗ്രേഡ് രണ്ടില്‍ 204 തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭ തീരുമാനിച്ചു.
പാരിപ്പള്ളി ഇ.എസ്.ഐ മെഡിക്കല്‍ കോളജില്‍ 282 അധിക തസ്തികകള്‍ സൃഷ്ടിക്കും. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എം.ഡി ഏലിയാസ് ജോര്‍ജിനെ രണ്ടുവര്‍ഷത്തേക്കുകൂടി തല്‍സ്ഥാനത്ത് തുടരാന്‍ അനുവദിച്ചു.
 വിജിലന്‍സ് ആന്‍ഡ് ആന്‍റികറപ്ഷന്‍ ബ്യൂറോയുടെ അഡീഷനല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനായി കെ.ഡി. ബാബുവിനെ (കൊച്ചി) നിയമിച്ചു. സുപ്രീംകോടതിയിലെ സര്‍ക്കാര്‍ അഭിഭാഷക പട്ടികയില്‍ പി.വി. സുരേന്ദ്രനാഥിനെ ഉള്‍പ്പെടുത്തും. ബോര്‍ഡ് ഓഫ് റവന്യൂ എന്നത് ലാന്‍ഡ് റവന്യൂ കമീഷണര്‍ എന്നാക്കാനും മന്ത്രിസഭ തീരുമാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.