കൊച്ചി: ഇസ്ലാമിക് സ്റ്റേറ്റിന്‍െറ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത തൊടുപുഴ സ്വദേശിയെ എന്‍.ഐ.എ സംഘം തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി.
തൊടുപുഴ മാര്‍ക്കറ്റ് റോഡ് മാളിയേക്കല്‍ വീട്ടില്‍ സുബ്ഹാനി ഹാജാ മൊയ്തീനെയാണ് കൂടുതല്‍ അന്വേഷണത്തിനായി റോഡ് മാര്‍ഗം തിരുനെല്‍വേലിയിലേക്ക് കൊണ്ടുപോയത്. ഇയാള്‍ സ്ഫോടക വസ്തുക്കള്‍ വാങ്ങാന്‍ ശ്രമിച്ചിരുന്നെന്നും ഇതിനായി ചെന്നൈയിലെ ചിലരില്‍നിന്ന് പണം ലഭിച്ചെന്നുമുള്ള വിവരത്തിന്‍െറ അടിസ്ഥാനത്തിലാണത്രേ അവിടേക്ക് കൊണ്ടുപോയത്. ഇയാളുടെ താമസസ്ഥലത്തും സന്ദര്‍ശിച്ചതായി പറയുന്ന ശിവകാശി, ചെന്നൈ, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ വീടുകളിലും സ്ഥാപനങ്ങളിലുമത്തെിച്ച് തെളിവെടുക്കും.
അതിനിടെ, 2014-2015 കാലഘട്ടത്തില്‍ തുര്‍ക്കി യാത്ര നടത്തിയ നാല് യുവാക്കളെ എന്‍.ഐ.എ ചോദ്യം ചെയ്തു. ഇവര്‍ തമിഴ്നാട് സ്വദേശികളാണെന്നാണ് വിവരം. സംശയാസ്പദ സാഹചര്യത്തില്‍ തുര്‍ക്കി യാത്ര നടത്തിയെന്ന വിവരത്തത്തെുടര്‍ന്നാണ് ഇവരെ ചോദ്യം ചെയ്തത്. സുബ്ഹാനി ചെന്നൈയില്‍നിന്ന് യാത്ര തിരിച്ച 2015 ഏപ്രില്‍ എട്ടിന് തൊട്ട് മുമ്പും ശേഷവും യാത്ര ചെയ്തവരാണിവര്‍.
തുര്‍ക്കിക്ക് പുറമെ, ഇക്കാലയളവില്‍ സിറിയ, ഇറാഖ് എന്നിവിടങ്ങളിലേക്ക് പോയവരുടെ വിശദാംശങ്ങളും പരിശോധിച്ച് വരുകയാണ്. ചെന്നൈ വഴി പോയവരുടെ യാത്രാ രേഖകളാണ് ആദ്യഘട്ടത്തില്‍ പരിശോധിക്കുന്നത്. കൂടുതല്‍ പേര്‍ ഐ.എസുമായി ബന്ധപ്പെട്ടിരുന്നോ എന്ന് പരിശോധിക്കുന്നതിന്‍െറ ഭാഗമായി അന്വേഷണം തമിഴ്നാട്ടിലേക്കും ദീര്‍ഘിപ്പിക്കുമെന്ന് എന്‍.ഐ.എ അധികൃതര്‍ പറഞ്ഞു.
സുബ്ഹാനി മൊബൈല്‍ ഫോണ്‍ വഴി നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ച അന്വേഷണത്തിനായി ഇയാളുടെ മൊബൈലും പിടിച്ചെടുത്തിരുന്നു. ഒരു ടാബ്ലെറ്റും ഒരു മൊബൈലുമാണ് പിടികൂടിയത്. പരിശോധനക്കായി ഇത് സി-ഡാക്കിന് കൈമാറിയിട്ടുണ്ട്. നേരത്തേ 11 മൊബൈലുകളും ഒരു ടാബ്ലെറ്റും പരിശോധനക്ക് കൈമാറിയിരുന്നു. എന്നാല്‍, ഇതിന്‍െറ പരിശോധനാഫലങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ എന്‍.ഐ.എ അധികൃതര്‍ തയാറായില്ല.
സുബ്ഹാനിയെക്കുറിച്ച് ഒന്നുമറിയില്ല –ബന്ധുക്കള്‍
തൊടുപുഴ: തിരുനെല്‍വേലിയില്‍ പിടിയിലായ തൊടുപുഴ സ്വദേശി സുബ്ഹാനി ഐ.എസ് പ്രവര്‍ത്തനങ്ങളുടെ പ്രധാന കണ്ണിയെന്ന് എന്‍.ഐ.എ പറയുമ്പോള്‍ ഇതേക്കുറിച്ച് ഒന്നും അറിയില്ളെന്ന് ബന്ധുക്കള്‍. ഇറാഖില്‍ ഐ.എസിനുവേണ്ടി യുദ്ധം ചെയ്തതായി പ്രാഥമിക ചോദ്യംചെയ്യലില്‍ ഇയാള്‍ സമ്മതിച്ചതായി എന്‍.ഐ.എ അധികൃതര്‍ ചൂണ്ടിക്കാട്ടുമ്പോഴാണ് സുബ്ഹാനിയുടെ തൊടുപുഴയിലെ ബന്ധുക്കളുടെ പ്രതികരണം. കഴിഞ്ഞ തിങ്കളാഴ്ച കൊച്ചിയില്‍നിന്നുള്ള എന്‍.ഐ.എ സംഘം തൊടുപുഴയിലത്തെി ബന്ധുക്കളില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. തമിഴ്നാട്ടിലെ തിരുനല്‍വേലിയില്‍നിന്ന് 40വര്‍ഷം മുമ്പാണ് വസ്ത്ര വ്യാപാരത്തിനായി സുബ്ഹാനി തൊടുപുഴയിലത്തെിയത്. 2012ല്‍ തിരുനല്‍വേലിയിലേക്ക് പോയ സുബ്ഹാനി അവിടെനിന്ന് വിവാഹം കഴിച്ചു. സുബ്ഹാനിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് എന്‍.ഐ.എ നടത്തിയ അന്വേഷണത്തിലാണ് തൊടുപുഴയില്‍ ബന്ധുക്കളുണ്ടെന്ന് കണ്ടത്തെിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.