തിരുവനന്തപുരം: വ്യവസായ വകുപ്പിൽ സ്വന്തക്കാരെ നിയമിച്ച വ്യവസായ മന്ത്രി ഇ.പി ജയരാജെൻറ നടപടിക്കെതിരെ പ്രതിപക്ഷം രംഗത്ത്. മന്ത്രി നടത്തിയത് നഗ്നമായ അഴിമതിയാണെന്ന് നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്ക് കത്തയച്ചതായും ചെന്നിത്തല പറഞ്ഞു.
സംഭവത്തിൽ മന്ത്രിക്ക് മൂന്ന് വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാം. ഇത് സത്യപ്രതിജ്ഞാ ലംഘനമാണ്. താക്കോല്‍ സ്ഥാനങ്ങളില്‍ ബന്ധുക്കളെ നിയമിക്കുക വഴി വലിയ അഴിമതി നടത്താനായിരുന്നു പദ്ധതിയെന്നും ചെന്നിത്തല ആരോപിച്ചു. ആരോപണ വിധേയനായ ഇ.പി ജയരാജൻ മന്ത്രി സ്ഥാനം രാജിവെക്കണമെന്ന് കെ.പി.സി.സി പ്രസിഡൻറ് വി.എം സുധീരനും ആവശ്യപ്പെട്ടു. ജയരാജനതിരെ ബിജെ.പി നേതാവ് കെ.സുരേന്ദ്രനും വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി.
ജയരാജന്‍െറ ഭാര്യാസഹോദരിയും കണ്ണൂര്‍ എം.പിയുമായ പി.കെ. ശ്രീമതിയുടെ മകനായ സുധീര്‍ നമ്പ്യാരെ കെ.എസ്.ഐ.ഇ എം.ഡിയായി നിയമിച്ച് ഉത്തരവിറങ്ങിയിരുന്നു. ഇത് വൻ വിവാദമായതോടെ ഉത്തരവ് വ്യവസായ വകുപ്പ് പിൻവലിക്കുകയും ചെയ്തിരുന്നു. നിയമനവിവാദത്തെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നായിരുന്നു വ്യവസായ മന്ത്രി ഇപി ജയരാജെൻറ പ്രതികരണം. ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ ഉന്നയിക്കട്ടെ. എല്ലാ ആരോപണങ്ങള്‍ക്കും അവസാനം മറുപടി പറയും. ആരോപണം ഉന്നയിക്കുന്നവരുടെ പേരുകള്‍ താന്‍ കേട്ടിട്ട് പോലുമില്ലെന്നും ജയരാജന്‍ കൊച്ചിയില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.