കോഴിക്കോട്: ഏക സിവില്‍കോഡിന്‍െറ പേരില്‍ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി രാജ്യത്തെ മതന്യൂനപക്ഷ വിഭാഗങ്ങളില്‍ ആശങ്ക സൃഷ്ടിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്‍െറ നീക്കം അംഗീകരിക്കാനാവില്ളെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍. ഏക സിവില്‍കോഡ് നടപ്പാക്കുമ്പോള്‍ ആരുടെ നിയമമാണ് നടപ്പാക്കുകയെന്നത് സര്‍ക്കാര്‍ വ്യക്തമാക്കണം.
70 വര്‍ഷമായി ഇന്ത്യയിലെ വ്യത്യസ്ത മതവിഭാഗങ്ങള്‍ അവരുടെ മതവിശ്വാസമനുസരിച്ചാണ് ജീവിച്ചുപോരുന്നത്. നാനാത്വത്തില്‍ ഏകത്വമെന്ന സന്ദേശമാണ് രാജ്യം എക്കാലവും ഉയര്‍ത്തിപ്പിടിച്ചതെന്നും കാന്തപുരം വ്യക്തമാക്കി.
എസ്.വൈ.എസിന്‍െറ ആഭിമുഖ്യത്തില്‍ ആയിരം വീടുകള്‍ നിര്‍മിച്ചുനല്‍കുന്ന സാന്ത്വനം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ബഹുഭാര്യത്വവും മുത്തലാഖും നിയമവിരുദ്ധമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ബോധിപ്പിച്ചത് ആശങ്ക പടര്‍ത്തുന്നതാണ്. ന്യൂനപക്ഷങ്ങളെ വിശ്വാസത്തിലെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാണെങ്കില്‍ അവരുടെ മതവിശ്വാസ സ്വാതന്ത്ര്യത്തെ അംഗീകരിക്കാനും തയാറാവണമെന്ന് കാന്തപുരം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.