നീലഗിരിയില്‍ നീലക്കുറിഞ്ഞി പൂത്തു

ഗൂഡല്ലൂര്‍: നീലഗിരിയില്‍ നീലക്കുറിഞ്ഞി പൂത്തത് കൗതുകമായി. 12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി മഞ്ചൂരിലെ മലനിരകളിലും താഴ്വാരങ്ങളിലും പൂത്തുലഞ്ഞ് നില്‍ക്കുന്നത് കണ്ണിന് ആനന്ദം പകരുന്ന കാഴ്ചയേകുന്നു. അപൂര്‍വമായി പൂക്കുന്നയിനം നീലക്കുറിഞ്ഞിയാണ് മഞ്ചൂരിലെ അവലാഞ്ചി മലനിരകളിലുള്ളത്. 

നീലഗിരിയില്‍ 3,5,9,12 വര്‍ഷത്തില്‍ പൂക്കുന്ന നീലക്കുറിഞ്ഞികളാണുള്ളത്. അവലാഞ്ചിയില്‍ 12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്നയിനമാണ്  വ്യാപകമായുള്ളത്. അവലാഞ്ചിയിലേക്ക് വരുന്ന വിനോദ സഞ്ചാരികള്‍ക്ക് ഏറെ ഹൃദ്യമായ കാഴ്ചയാണിത്. വിനോദസഞ്ചാര മേഖലയായതിനാല്‍ ധാരാളം ടൂറിസ്റ്റുകളാണ് മഞ്ചൂരിലേക്ക് വരുന്നത്.  പൂക്കളുടെ വര്‍ണഭംഗികണ്ട് കാമറയില്‍ ഒപ്പിയും സെല്‍ഫിയും കുടുംബ ഫോട്ടോയും പകര്‍ത്തിയാണ് ഇവര്‍ മടങ്ങുന്നത്.

‘സ്റ്റെബിലെന്‍തസ്’ എന്ന ശാസ്ത്രനാമത്തിലാണ് നീലക്കുറിഞ്ഞി അറിയപ്പെടുന്നതെന്ന് കുന്താ റെയ്ഞ്ചര്‍ രവി പറഞ്ഞു.   നീലക്കുറിഞ്ഞിയിലെ തേനിന് രുചി അധികമായതിനാല്‍ തേനീച്ചകളുടെ വരവും കൂടിയിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.  കേരളത്തിലെ വിനോദസഞ്ചാരികള്‍ പാലക്കാട് പറളിവഴിയാണ് വരുന്നത്. കോയമ്പത്തൂര്‍ വഴിവരുന്നവര്‍ കാരമട ഗെത്തൈവഴിയും ഊട്ടി വഴി വരുന്നവര്‍ കുന്താവഴിയുമത്തെിയാണ് അവലാഞ്ചി, സൈലന്‍റ് വാലി ഉള്‍പ്പെടെ വിനോദസഞ്ചാര മേഖല സന്ദര്‍ശിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.